Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎട്ടാം ക്ലാസുകാരിയുടെ...

എട്ടാം ക്ലാസുകാരിയുടെ ആത്​മഹത്യ: അധ്യാപകനെതിരെ പോക്​സോ ചുമത്തി

text_fields
bookmark_border
rape
cancel

കാസർകോട്​: മേൽപറമ്പ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ സ്​കൂൾ വിദ്യാർഥിനി ആത്​മഹത്യ ചെയ്​ത സംഭവത്തിൽ പ്രതി ഉസ്​മാനെതിരെ (25) പോക്​സോ വകുപ്പ്​ ചേർത്ത്​ മേൽപറമ്പ്​ സി.ഐ, ജില്ല അഡീഷനൽ സെഷൻസ്​ കോടതിയിൽ(ഒന്ന്​) റിപ്പോർട്ട്​ നൽകി. പ്രതി ഒളിവിലാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്​. കേസിൽ സി.ആർ.പി.സി 174 വകുപ്പുപ്രകാരം അസ്വാഭാവിക മരണത്തിനാണ്​ ഇപ്പോൾ കേസെടുത്തിരിക്കുന്നത്​. ഇതോടൊപ്പം, കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്ന പോക്​സോയിലെ 12ാം വകുപ്പും കുട്ടിയെ ആക്രമിക്കുകയും മാനസിക സമ്മർദം ഏൽപിക്കുകയും ചെയ്​തുവെന്ന ബാലനീതി നിയമം 75 പ്രകാരം വകുപ്പും ചേർത്തുകൊണ്ടാണ്​ കോടതിയിൽ റിപ്പോർട്ട്​ സമർപ്പിച്ചിരിക്കുന്നത്​.

അധ്യാപകനുമായുള്ള ഇൻസ്​റ്റഗ്രാം ചാറ്റിങ്​​ മറ്റുള്ളവർ അറിഞ്ഞതിലുള്ള മനോവിഷമമാണ്​ കുട്ടിയെ മരണത്തിലേക്ക്​ നയിച്ചതെന്ന്​ റിപ്പോർട്ടിൽ പറഞ്ഞു. അധ്യാപകൻ നിരന്തരമായി ഇൻസ്​റ്റഗ്രാം വഴി ചാറ്റിങ്​​ നടത്തിയിട്ടുണ്ട്​. സംരക്ഷകനാകേണ്ട അധ്യാപകൻ വിദ്യാർഥിനിക്കു ​മാനസിക സമ്മർദമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്​തുവെന്ന്​ മേൽപറമ്പ്​ പൊലീസ്​ ഇൻസ്​പെക്​ടർ ടി. ഉത്തംദാസ്​ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. പ്രതി ഒളിവിലാണെന്നും പൊലീസ്​ ഇൻസ്​പെക്​ടർ കൂട്ടിച്ചേർത്തു.

ബാലാവകാശ കമീഷൻ കേസെടുത്തു

കാസർകോട്: ദേളിയിലെ സ്വകാര്യ സ്‌കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയയാണ് കേസെടുത്തത്. ജില്ല പൊലീസ് മേധാവി, ബേക്കൽ ഡിവൈ.എസ്.പി, മേൽപറമ്പ പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫിസർ, ജില്ല ബാലസംരക്ഷണ ഓഫിസർ എന്നിവരോട് ഒക്ടോബർ നാലിനകം റിപ്പോർട്ട് നൽകാൻ കമീഷൻ നിർദേശം നൽകി.

ആത്മഹത്യക്ക് പിന്നിൽ സ്‌കൂളിലെ ഒരു അധ്യാപക​െൻറ മാനസിക പീഡനമെന്നാണ് കുട്ടിയുടെ പിതാവും കുടുംബവും ആരോപിക്കുന്നത്. ആരോപണ വിധേയനായ അധ്യാപക​െൻറ ക്ലാസിലല്ല കുട്ടി പഠിച്ചിരുന്നത്. ഓൺലൈൻ പഠനത്തി​െൻറ മറവിൽ അധ്യാപകൻ കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചു. കുട്ടിയുടെ മൊബൈൽ പിതാവ് പരിശോധിക്കുകയും അധ്യാപക​െൻറ ഭാഷയിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രി വിദ്യാർഥിനിയെ അധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന് കുട്ടിയുടെ മാനസികാവസ്ഥ തകരുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.



Show Full Article
TAGS:Pocso case teacher 
News Summary - Eighth-grader commits suicide: Pocso charges against teacher
Next Story