പെരുന്നാൾ വിപണി; മത്സ്യങ്ങളുടെ വരവറിയിച്ചിട്ടും കോഴിവിലയിൽ ചാഞ്ചാട്ടം
text_fieldsമൊഗ്രാൽ ടൗണിലെ മത്സ്യവിൽപന കേന്ദ്രം
കാസർകോട്: പെരുന്നാൾ ദിനത്തോടനുബന്ധിച്ച് കൂടുതൽ മത്സ്യങ്ങൾ മാർക്കറ്റുകളിലെത്തിയിട്ടും കോഴിയിറച്ചിവിലയിൽ റമദാൻ തുടക്കത്തിലുണ്ടായിരുന്ന ചാഞ്ചാട്ടം ഇപ്പോഴും തുടരുന്നു. കോഴിക്ക് ഓരോ പ്രദേശത്തും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. റമദാൻ തുടക്കത്തിൽ 135 എത്തിനിന്ന കോഴിക്ക് പെരുന്നാൾ വിപണി ലക്ഷ്യംവെച്ച് ഞായറാഴ്ചത്തെ വില 150 രൂപ.
ചിലയിടത്ത് കോഴിഫോമിൽനിന്ന് വാങ്ങുന്ന കോഴിക്ക് 110 രൂപക്കും വിൽപന നടത്തുന്നുണ്ട്. കുമ്പള ബദ്രിയ നഗറിലും മൊഗ്രാൽ പുത്തൂരിലുമാണ് ഇങ്ങനെ വിൽപന നടത്തുന്നത്. ഇവിടെ വലിയ തിരക്കും അനുഭവപ്പെടുന്നു. എന്നാൽ, കുമ്പള, മൊഗ്രാൽ, കാസർകോട് ഭാഗങ്ങളിൽ 150 രൂപയാണ് കോഴിയുടെ വില. ദിനേനയെന്നോണം വിലയിൽ മാറ്റം അനുഭവപ്പെടുന്നുണ്ട്.
മത്സ്യമാർക്കറ്റുകളിൽ യഥേഷ്ടം മീനുകൾ എത്തിത്തുടങ്ങിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായിട്ടുണ്ട്.വിലയിൽ വലിയ മാറ്റങ്ങളില്ല. അയക്കൂറ, ചെമ്മീൻ വലുപ്പമുള്ളത്, ആവോലി എന്നിവക്ക് 600ഉം 800ഉം രൂപ ഈടാക്കുന്നുണ്ട്. അയലയും മത്തിയുമൊക്കെ ഇരുന്നൂറിൽതന്നെ നിൽക്കുന്നുണ്ട്. പുഴമീനിന് വില കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

