Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅടുക്കളകള്‍ക്ക്...

അടുക്കളകള്‍ക്ക് പുതുജീവനേകാന്‍ ‘ഈസി കിച്ചൺ’

text_fields
bookmark_border
അടുക്കളകള്‍ക്ക് പുതുജീവനേകാന്‍ ‘ഈസി കിച്ചൺ’
cancel
camera_alt

ബി.​എം. ന​സീ​മ​യു​ടെ ഭ​വ​ന​ത്തി​ല്‍ ന​ട​ന്ന നോ​മ്പു​തു​റ ച​ട​ങ്ങിനോ​ട​നു​ബ​ന്ധി​ച്ച് ആ​ധു​നി​ക​വ​ത്ക​രി​ച്ച അ​ടു​ക്ക​ള​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി. തു​ള​സി നി​ർ​വ​ഹി​ച്ച​പ്പോ​ൾ

കാ​സ​ർ​കോ​ട്: സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും മു​ന്‍നി​ര്‍ത്തി കേ​ര​ള​സ​ര്‍ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച ‘ഈ​സി കി​ച്ച​ൺ’ പ​ദ്ധ​തി അ​ജാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി മാ​റു​ന്നു.

വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഗ്രാ​മ​സ​ഭ മു​ഖേ​ന തി​ര​ഞ്ഞെ​ടു​ക്കു​ന്ന ബി.​പി.​എ​ല്‍ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ അ​ടു​ക്ക​ള​ക​ള്‍ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

അ​ടു​ക്ക​ള​ന​വീ​ക​ര​ണ​ത്തി​നാ​യി ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും 75,000 രൂ​പ വീ​തം സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്നു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​റ​യി​ല്‍ സെ​റാ​മി​ക് ടൈ​ല്‍ പാ​ക​ല്‍, ഗ്രാ​നൈ​റ്റ് കി​ച്ച​ൺ സ്ലാ​ബ് സ്ഥാ​പി​ക്ക​ല്‍, എം.​ഡി.​എ​ഫ് ക​ബോ​ര്‍ഡ് നി​ര്‍മാ​ണം, കി​ച്ച​ൺ സി​ങ്ക് സ്ഥാ​പി​ക്ക​ല്‍, വാ​ട്ട​ര്‍ടാ​ങ്ക് നി​ര്‍മാ​ണം, പ്ലാ​സ്റ്റ​റി​ങ്, പെ​യി​ന്റി​ങ്, ഇ​ല​ക്ട്രി​ക്ക​ല്‍ പ്ര​വൃ​ത്തി​ക​ള്‍, അ​ടു​പ്പ് നി​ര്‍മാ​ണം തു​ട​ങ്ങി​യ സ​മ​ഗ്ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കും.ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ 23 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്താ​വാ​യ ബി.​എം. ന​സീ​മ​യു​ടെ ഭ​വ​ന​ത്തി​ല്‍ ന​ട​ന്ന നോ​മ്പു​തു​റ ച​ട​ങ്ങോ​ട​നു​ബ​ന്ധി​ച്ച് ആ​ധു​നി​ക​വ​ത്ക​രി​ച്ച അ​ടു​ക്ക​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​വി. തു​ള​സി കു​ടും​ബ​ത്തോ​ടൊ​പ്പം നോ​മ്പു​തു​റ വി​ഭ​വം സ്വീ​ക​രി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. മൂ​ല​ക്ക​ണ്ടം പ്ര​ഭാ​ക​ര​ന്‍, ടി.​വി. കാ​വ്യ, സി. ​കു​ഞ്ഞാ​മി​ന, സി.​പി. സു​ബൈ​ര്‍, ടി. ഷൈ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി.​ഇ.​ഒ ഓ​ഫി​സ് മു​ഖാ​ന്ത​ര​മാ​ണ് പ​ദ്ധ​തി നി​ര്‍മാ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitchenslife`
News Summary - ‘Easy Kitchen’ to give new life to kitchens
Next Story