Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇ-​മാ​ലി​ന്യ ന​യം: വ്യാ​പാ​രി​ക​ളെ അ​വ​ഗ​ണി​ക്ക​രു​ത്’

text_fields
bookmark_border
‘ഇ-​മാ​ലി​ന്യ ന​യം: വ്യാ​പാ​രി​ക​ളെ അ​വ​ഗ​ണി​ക്ക​രു​ത്’
cancel

കാ​സ​ർ​കോ​ട്: ഇ-​മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ പ​ദ്ധ​തി​യി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും പ​ര​മ്പ​രാ​ഗ​ത​മാ​യി ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട സ്ക്രാ​പ്പ് വ്യാ​പാ​രി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് സ്ക്രാ​പ്പ് മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (ഐ.​എ​സ്.​എം.​എ) ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ശാ​സ്ത്രീ​യ​മാ​യ ഇ-​മാ​ലി​ന്യ​സം​സ്ക​ര​ണ​വും കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഈ ​മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യും ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

വ​ൻ​കി​ട സം​വി​ധാ​ന​ങ്ങ​ൾ​ക്ക് മാ​ത്രം അ​നു​കൂ​ല​മാ​കു​ന്ന രീ​തി​യി​ൽ ന​ട​പ​ടി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ഉ​പ​ജീ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി വ്യ​ക്ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം. ജി​ല്ല പ്ര​സി​ഡ​ന്റ്​ ഇ​ബ്രാ​ഹിം ചെ​മ്മ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ഹ​നീ​ഫ് ബേ​വി​ഞ്ച സ്വാ​ഗ​ത​വും സു​ബൈ​ർ ക​ട്ട​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - E-Pollution Policy Don’t ignore traders
Next Story