ഇ-ചലാന്‍ അദാലത്; 17.5 ലക്ഷം പിഴ സ്വീകരിച്ചു
text_fieldsകാസര്‍കോട്: മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞദിവസം രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ നടന്ന ഇ-ചലാന്‍ അദാലത്തിന് കാസര്‍കോടിന്റെ പൂര്‍ണ പിന്തുണ. കാസര്‍കോട് ആര്.ടി.ഒ ബി. സാജു ഇ-ചലാന്‍ അദാലത് ഉദ്ഘാടനം ചെയ്തു. ആര്.ടി.ഒ എന്ഫോഴ്സ്മെന് ജെ. ജറാഡ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിലേയും പൊലീസിലേയും ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.
മോട്ടോര്‍ വാഹനവകുപ്പിന്റെ 1703 ചലാനുകളിലായി 14,07,050 രൂപയും പൊലീസിന്റെ 636 ചലാനുകളിലായി 3,45,250 രൂപയും പിഴയായി സ്വീകരിച്ചു. 651 പേര് പങ്കെടുത്ത അദാലത്തില്‍ 2339 ചലാനുകളിലായി 17,52,300 രൂപ പിഴയായി സ്വീകരിച്ചു. രണ്ടുദിവസങ്ങളിലായി കാഞ്ഞങ്ങാടും കാസര്കോട്ടുമായി നടന്ന അദാലത്തില്‍ 3310 ചലാന്‍ തീര്‍പ്പാക്കി. 30,80,800 രൂപ പിഴയായി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

