ഡി.ടി.പി.സി ഓണാഘോഷം നാളെ
text_fieldsrepresentational image
കാസർകോട്: ഡി.ടി.പി.സിയും ജില്ല ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയം, കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ നടക്കും. പരിപാടി ആഗസ്റ്റ് 28ന് വൈകീട്ട് ആറിന് കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പി, എം.എല്‍.എമാര്‍, ജില്ലപഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും.
നാല് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷത്തില്‍ പൂക്കള മത്സരം, വടംവലി, തിരുവാതിരക്കളി, പൂരക്കളി, ജമ്മുകശ്മീര്‍, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ 85 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഓണം വസന്തോത്സവം, വജ്ര ജൂബിലി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സംഗീത രാവ്, കേരള നടനം, മോഹിനിയാട്ടം, നാടോടി നൃത്തം, നാടന്‍ കലാമേള തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഓണാഘോഷം പരവനടുക്കം ഗവ. വൃദ്ധമന്ദിരത്തിലെ താമസക്കാരോടൊപ്പം ആഘോഷിക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് അറിയിച്ചു.
ആട്ടവും പാട്ടുമായി അഞ്ച് ഓണരാവുകള്‍
കാസർകോട്: ഡി.ടി.പി.സി ഓണാഘോഷം 2023ന്റെ ഭാഗമായി അഞ്ച് ഓണരാവുകളാണുണ്ടാവുക. കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായാണ് പരിപാടികൾ. ആഗസ്റ്റ് 28ന് കാസര്‍കോട് സന്ധ്യാരാഗം ഓപണ്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന് കേരള പൂരക്കളി അക്കാദമിയുടെ പൂരക്കളി, 6.30ന് കുടുംബശ്രീ ചെമ്മനാടിന്റെ തിരുവാതിരക്കളി, രാത്രി ഏഴിന് പെര്‍ള നവജീവന സ്‌പെഷല്‍ സ്‌കൂള്‍ അവതരിപ്പിക്കുന്ന വീല്‍ ചെയര്‍ ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, ഗ്രൂപ് ഡാന്‍സ്, 7.30ന് നീലാംബരി മ്യൂസിക് ബാൻഡിന്റെ ഫ്യൂഷൻ എന്നിവ അരങ്ങേറും.
29ന് ഓണ്‍ലൈന്‍ ഓണപ്പാട്ടു മത്സരം, തിരുവോണനാളില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ഓണാഘോഷം. 30ന് കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ രാവിലെ ഒമ്പതിന് പൂക്കള മത്സരം, വൈകീട്ട് ആറിന് ഭാരത് ഭവന്‍-കേരള സാംസ്‌കാരിക വകുപ്പിന്റെ ഇന്ത്യന്‍ വസന്തോത്സവം.
31ന് വൈകീട്ട് ആറിന് ശ്രാവണിക അവതരിപ്പിക്കുന്ന സംഗീതശില്പം മുന്നേറ്റം, രാത്രി ഏഴിന് കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറത്തിന്റെ ഓണപ്പെരുമ. സമാപന ദിവസമായ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് നാലിന് വടംവലി മത്സരം, ആറിന് കാലിച്ചാനടുക്കം ദ്രാവിഡ കലാസമിതിയുടെ എരുത്കളി, 6.30ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തെയ്യാട്ടം, അമ്മൻകുടം, രാത്രി ഏഴിന് നാടന്‍പ്പാട്ടുകള്‍ അരങ്ങേറും.
ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരം: എന്‍ട്രി ക്ഷണിച്ചു
കാസർകോട്: ഡി.ടി.പി.സി ഓണാഘോഷം 2023ന്റെ ഭാഗമായി ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. പരമാവധി ഏഴ് പേരടങ്ങുന്ന സംഘത്തിന് മത്സരത്തില്‍ പങ്കെടുക്കാം. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാതെ ശ്രുതിപ്പെട്ടി ഉപയോഗിച്ച് പരമാവധി അഞ്ചു മിനിറ്റ് പാടാം. വരികള്‍ ഹൃദിസ്ഥമാക്കി പാടണം. എന്‍ട്രികള്‍ ആഗസ്റ്റ് 29നകം 8547162679 നമ്പറില്‍ ടെലഗ്രാമായോ വാട്സ് ആപ് ആയോ ലഭിക്കണം. dtpcksdonam@gmail.com ഇ-മെയിലായും അയക്കാം. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. ഫോണ്‍: 8547162679.
‘മാവേലിക്ക് കത്തെഴുതാം’
കാസർകോട്: ഡി.ടി.പി.സി ഓണാഘോഷം 2023 ന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ‘മാവേലിക്ക് കത്തെഴുതാം’ മത്സരം സംഘടിപ്പിക്കുന്നു. 10-15വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 200 വാക്കുകളില്‍ കവിയാത്ത കത്തുകള്‍ ആഗസ്റ്റ് 30നകം dtpcksdonam@gmail.com ഇ-മെയിലില്‍ ലഭിക്കണം. വിജയികളാകുന്ന അഞ്ചുപേര്‍ക്ക് സമ്മാനം നല്‍കും. ഫോണ്‍: 8547162679.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും
കാസർകോട്: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന ഹ്രസ്വ വിഡിയോ മത്സരത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും, മൂന്നാം സമ്മാനം 2000 രൂപയുമാണ്. ദൃശ്യങ്ങള്‍ പി.ആര്‍.ഡിയുടെ ജില്ലതല സമൂഹമാധ്യമ പേജില്‍ പ്രസിദ്ധീകരിക്കും. ഉള്ളടക്കത്തിന് ലഭിക്കുന്ന ലൈക്കും ഷെയറും കൂടി വിധിനിര്‍ണയത്തിന്റെ ഭാഗമാക്കും.
വിഡിയോ ദൃശ്യങ്ങളുടെ ദൈര്‍ഘ്യം ഒരു മിനിറ്റ് മുതല്‍ പരമാവധി മൂന്ന് മിനിറ്റ് വരെയായിരിക്കും. വിഡിയോ ദൃശ്യങ്ങള്‍ ഡ്രൈവ്/ ഇ-മെയില്‍/ വാട്സ് ആപ് മുഖേന സ്വീകരിക്കും. ദൃശ്യങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ രണ്ട്. സമ്മാനം നേടുന്നവ സംസ്ഥാനതലത്തില്‍ സര്‍ക്കാരിന്റെ സമൂഹമാധ്യമ പേജില്‍ പങ്കുവെക്കും. ഫോൺ: 8547860180. ഇ-മെയില്‍: dioksgd@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

