ഓൺലൈൻ വഴി മയക്കുമരുന്ന്; ഒരാൾ അറസ്റ്റിൽ
text_fieldsകാസര്‍കോട്: ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വിൽപന നടത്തുന്ന യുവാവിനെ ടൗൺ പൊലിസ് ഇൻസ്പെക്ടർ പി. അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തു. നായന്മാര്മൂലയിലെ നിഷാഫ് അന്‍വറാണ് (24) അറസ്റ്റിലായത്. മയക്കുമരുന്ന് ഗുളികകളുമായി രണ്ടു ദിവസം മുമ്പ് അറസ്റ്റിലായ എരിയാല്‍ ചേരങ്കൈയിലെ മുഹമ്മദ് മര്‍സൂഖിനെ (28) ചോദ്യം ചെയ്തപ്പോഴാണ് നിഷാഫാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് മൊഴി നൽകിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷാഫ് പിടിയിലായത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത നിരവധി പേര്‍ക്ക് മര്‍സൂഖ് മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പുതുവര്‍ഷാഘോഷത്തിന് ഡിജെ പാര്‍ട്ടികളിലും മറ്റും വില്പന നടത്തുന്നതിന് എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നതായാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

