Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമയക്കുമരുന്ന് കേസ്;...

മയക്കുമരുന്ന് കേസ്; ജില്ലയിൽ ഈ വർഷം അറസ്റ്റിലായത് 1600ലേറെ പേർ

text_fields
bookmark_border
മയക്കുമരുന്ന് കേസ്; ജില്ലയിൽ ഈ വർഷം അറസ്റ്റിലായത് 1600ലേറെ പേർ
cancel

കാസർകോട്: ജില്ലയിൽ ലഹരിവേട്ടയിൽ അറസ്റ്റിലായത് 1600ലേറെ പേർ. 2025, 2026 വർഷങ്ങളിലായി ജില്ലയിൽ എൻ.ഡി.പി.എസ്, പിറ്റ് എൻ.ഡി.പി.എസ് നിയമങ്ങൾ പ്രകാരം 45 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 2025ൽ 1224 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തു. 1363 പ്രതികളെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ 22 കേസുകൾ വിൽപനക്ക് എത്തിച്ചതാണ്. 50 എണ്ണം ഇടത്തരം അളവിലുള്ളതും 116 കേസുകൾ ചെറിയ അളവിലുള്ളതുമാണ്.

ബാക്കിയുള്ളവ മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്. സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കുന്നതിനായി 28 പ്രപ്പോസലുകൾ സർക്കാറിന് സമർപ്പിച്ചു. അതിൽ 13 കേസുകളിൽ തടങ്കൽ ഉത്തരവുകൾ ലഭിച്ച് നടപ്പാക്കുകയും ചെയ്തു. 2026ൽ 193 കേസുകൾ റിപ്പോർട്ട് ചെയ്തു. 241 പേർ അറസ്റ്റിലായി.മയക്കുമരുന്ന് പിടിച്ചവയിൽ എട്ട് കേസുകൾ വാണിജ്യ അളവിലുള്ളതാണ്.

15 എണ്ണം ഇടത്തരം അളവിലുള്ളതും 19 എണ്ണം ചെറിയ അളവിലുള്ളതുമാണ്. പിറ്റ് എൻ.ഡി.പി.എസ് നടപടിയിൽ 10 പ്രപ്പോസലുകൾ സർക്കാറിന് സമർപ്പിച്ചു.അഞ്ച് കേസുകളിൽ തടങ്കൽ ഉത്തരവുകൾ നടപ്പാക്കി. ജില്ല പൊലീസിന് മേധാവിയുടെ നേതൃത്വത്തിൽ നടന്ന ഊർജിതമായ പരിശോധനകളുടെയും കൃത്യമായ ഇടപെടലുകളുടെയും ഫലമായാണ് ഇത്രയധികം എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യാനും പ്രതികളെ പിടികൂടാനും സാധിച്ചത്.പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, ഈ കാലയളവിൽ പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം ആകെ 38 പ്രപ്പോസലുകൾ സർക്കാറിന് സമർപ്പിക്കുകയും അതിൽ 18 കേസുകളിൽ പ്രതികളെ ജയിലിലടക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police arrestSeizuresaccused in drug casesKasaragod
News Summary - Drug case; More than 1600 people arrested in the district this year
Next Story