Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപേപ്പട്ടി ആക്രമണം:...

പേപ്പട്ടി ആക്രമണം: ഒമ്പതുകാര​െൻറ വിരൽ നായ്​ കടിച്ചെടുത്തു

text_fields
bookmark_border
പേപ്പട്ടി ആക്രമണം: ഒമ്പതുകാര​െൻറ വിരൽ നായ്​ കടിച്ചെടുത്തു
cancel
camera_alt

പേപ്പട്ടിയുടെ കടിയേറ്റ വിരലിന് പരിക്കേറ്റ ദേവദർശൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ ഒമ്പതു വയസ്സുകാര​െൻറ കൈവിരൽ നായ്​ കടിച്ചെടുത്തു. പേപ്പട്ടിയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10ന് കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്​റ്റോർ ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കൊവ്വൽ സ്​റ്റോറിലെ ശശിയുടെ മകൻ ദേവദർശി​െൻറ (ഒമ്പത്​) കൈവിരലാണ് പേപ്പട്ടി കടിച്ചെടുത്തത്.

വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നായുടെ ആക്രമണം. ആവിക്കര സ്വദേശി മൻസൂർ (46), ചെറുവത്തൂരിലെ ലോഹിതാക്ഷൻ (45), ആവിക്കരയിലെ ഷാലുപ്രിയ (20) എന്നിവർക്കും പേപ്പട്ടിയുടെ കടിയേറ്റു. പുതിയകോട്ടയിലും രണ്ടു പേർക്ക്​ കടിയേറ്റതായി നാട്ടുകാർ പറഞ്ഞു.

കടിയേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും തെരുവുനായ്​ ശല്യം രൂക്ഷമാണ്. മിനി സിവില്‍ സ്​റ്റേഷന്‍ കേന്ദ്രീകരിച്ചുമാത്രം തെരുവുനായ്ക്കളുടെ പടതന്നെയുണ്ട്.

റെയില്‍വേ സ്​റ്റേഷന്‍ പരിസരത്തും നായ്​ ശല്യം രൂക്ഷമാണ്. പടന്നക്കാട് ഭാഗത്തുനിന്നാണ് പേപ്പട്ടി ഓടിവന്നതെന്ന് നാട്ടുകാര്‍ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dog attack
News Summary - Dog attack: Nine-year-old finger bitten by dog
Next Story