ജില്ല മുസ്ലിം ലീഗ്: ഒടുവിൽ സമവായം; കല്ലട്ര പ്രസിഡന്റ്
text_fieldsകല്ലട്ര മാഹിൻ, എ. അബ്ദുറഹ്മാൻ,
പി.എം. മുനീർ ഹാജി
കാസർകോട്: ജില്ല മുസ്ലിം ലീഗ് ഭാരവാഹികളെ മത്സരം ഇല്ലാതെ സമവായത്തിൽ തിരഞ്ഞെടുത്തു. കല്ലട്ര മാഹിൻ ഹാജി പ്രസിഡൻറും എ. അബ്ദുറഹ്മാൻ ജനറൽ സെക്രട്ടറിയുമായി പുതിയ കമ്മിറ്റി നിലവിൽ വന്നു.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങിയ മഞ്ചേശ്വരം മണ്ഡലത്തിലെ പി.എം. മുനീർ ഹാജിയാണ് ട്രഷറർ.
കെ.ഇ.എ. ബക്കർ, അഡ്വ. എൻ.എ. ഖാലിദ്, എ.എം. കടവത്ത്, ടി.എ. മൂസ, അബ്ദുറഹ്മാൻ വൺ ഫോർ, എം.ബി. യൂസഫ് (വൈസ് പ്രസി.) എ.ജി.സി. ബഷീർ, എം. അബ്ബാസ്, എ.ബി. ഷാഫി, ടി.സി.എ. റഹിമാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി (ജോ.സെക്ര). ഏറെ ആശങ്കയോടെയാണ് സംസ്ഥാന നേതൃത്വം ജില്ലയിലെത്തിയത്.
നേതാക്കൾ ചേരിതിരിഞ്ഞ് മത്സരത്തിനിറങ്ങിയതോടെ കൗൺസിൽ യോഗം മാറ്റിവെക്കാനും തീരുമാനിച്ചിരുന്നു. . 22നുള്ള കൗൺസിൽ യോഗത്തിന് 20ന് തന്നെ നിരീക്ഷകരായ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എം.എൽ.എ, അഡ്വ. മുഹമ്മദ്ഷാ എന്നിവർ എത്തിയിരുന്നു.
ഓരോ മണ്ഡലം കമ്മിറ്റികളെയും പ്രത്യേകം വിളിച്ച് പുതിയ ഭാരവാഹികളെ കുറിച്ച് സംസാരിച്ചു. അഞ്ച് മണ്ഡലം കമ്മിറ്റികളും അബ്ദുറഹിമാന് ജനറൽ സെക്രട്ടറി അല്ലെങ്കിൽ പ്രസിഡൻറ് പദം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ അബ്ദുറഹ്മാന്റെ സ്ഥാനം ഉറപ്പായി. പ്രസിഡൻറ് സ്ഥാനത്തേക്ക് കല്ലട്രയുടെ പേരിൽ അദ്ദേഹത്തിന്റെ മണ്ഡലമായ ഉദുമ ഉറച്ചുനിന്നു. മഞ്ചേശ്വരത്തെ പി.എം. മുനീർ ഹാജിയാണ് ഒഴിവാക്കാൻ പറ്റാത്ത മറ്റൊരു പേര്. അദ്ദേഹത്തെ ട്രഷറർ സ്ഥാനത്തേക്കും പരിഗണിച്ചു.
എ.ജി.സി. ബഷീറിന് സെക്രട്ടറി സ്ഥാനം നൽകി. എ. ഹമീദ് ഹാജി പദവികൾ ആവശ്യപ്പെട്ടതുമില്ല. കൗൺസിൽ മീറ്റ് മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് വി.കെ.പി. ഹമീദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

