Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലയുടെ സമഗ്ര വികസനത്തിന് ആഴത്തിലുള്ള ചർച്ച വേണം: മന്ത്രി കെ.എം. ഷാജി

text_fields
bookmark_border
ജില്ലയുടെ സമഗ്ര വികസനത്തിന് ആഴത്തിലുള്ള ചർച്ച വേണം: മന്ത്രി കെ.എം. ഷാജി
cancel
camera_alt

പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപവത്കരണ യോഗം തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു

ബേക്കൽ: പുതുയുഗ കേരളം നിർമിതി ലക്ഷ്യംവെച്ചുകൊണ്ട് പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപവത്കരണ പ്രക്രിയയുടെ ഭാഗമായും ജില്ലയുടെ വികസന മുൻഗണനകൾ നിശ്ചയിക്കുന്നതിനും ജില്ലതല ആശയ-അഭിപ്രായ രൂപവത്കരണ യോഗം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി യോഗം ഉദ്ഘാടനം ചെയ്തു. കൃത്യമായ ആസൂത്രണത്തിലൂടെ നാടിനെ രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് സർക്കാർ നിർവഹിക്കുന്നതെന്ന് മന്ത്രി കെ.എം. ഷാജി. കേന്ദ്രസർക്കാർ കേരളത്തെ നഗരസംസ്ഥാനമായാണ് പരിഗണിക്കുന്നത്. കേന്ദ്ര വിഹിതത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾക്ക് നമ്മൾ രൂപം നൽകണം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പദ്ധതികൾ ചെലവഴിക്കുമ്പോൾ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് മാതൃകാപരമായ പദ്ധതികൾക്ക് പ്രാധാന്യം നൽകണം. എൻഡോസൾഫാൻ ദുരിത ബാധിതർ അനുഭവിക്കുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സമഗ്രമായ പദ്ധതികൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരവധി മേഖലകളിൽ പുരോഗതി കൈവരിച്ചിട്ടും മാലിന്യ സംസ്കരണം ഉൾപ്പെടെ മേഖലകളിൽ മാതൃകാ പദ്ധതികൾ ഇല്ല. മാതൃകാ പദ്ധതികൾ തയാറാക്കുന്നതിന് നിർദേശങ്ങൾ വേണം. ആശയ, അഭിപ്രായ രൂപവത്കരണ യോഗത്തിന്റെ അടിസ്ഥാനത്തിൽ ആഴത്തിലുള്ള ചർച്ചകൾക്ക് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ സമഗ്രമല്ല. നിലവിൽ അംഗങ്ങൾക്കിടയിൽ പദ്ധതി വിഹിതം വീതം വെക്കുകയാണ് ചെയ്യുന്നത്. ഇത് അഞ്ചുവർഷത്തേക്കുള്ള പദ്ധതികളായി മാറണം കെ. നീലകണ്ഠൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നിർവഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. എം.എൽ.എമാരായ എ.കെ.എം. അഷ്‌റഫ്, കല്ലട്ര മാഹിൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ല ആസൂത്രണ സമിതി ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ സാബു അബ്രഹാം, മുൻ പഞ്ചായത്ത് പൊതുമരാമത്ത് മന്ത്രി സി.ടി. അഹമ്മദലി, കലക്ടർ ശ്രീധന്യ സുരേഷ് എന്നിവർ സംസാരിച്ചു.

രാവിലെ 11.30 മുതൽ ഉച്ചക്ക്1.30 വരെ നടക്കുന്ന സെഷൻ ഒന്നിൽ ജനപ്രതിനിധികളും ജില്ലതല ഉദ്യോഗസ്ഥരുമായുള്ള ചർച്ചയും ആശയ-അഭിപ്രായ രൂപവത്കരണവും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷതവഹിച്ചു. സെഷൻ രണ്ടിൽ കലക്ടർ ശ്രീധന്യ സുരേഷ് അധ്യക്ഷതവഹിച്ചു. ബേക്കൽ ബീച്ച് പാർക്കിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ യോഗത്തിൽ ജനപ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥർ, വിഷയ മേഖലയിലെ വിദഗ്ധർ, ഗവേഷകർ, സംരംഭകർ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - District's Comprehensive Development Needs In-Depth Discussion: Minister K.M. Shaji
Next Story