കാസർകോട്ട് അഞ്ചു കടകളിൽ ക്രമക്കേട്
text_fieldsകാസർകോട്: സിവില്‍ സപ്ലൈ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കിലെ കടകളില്‍ നടത്തിയ പരിശോധനയിൽ അഞ്ചു കടകളിൽ ക്രമക്കേട് കണ്ടെത്തി.
ബദിയടുക്ക, സീതാംഗോളി ഉള്‍പ്പെടെ സ്ഥലങ്ങളിലെ മൊത്ത വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 12 കടകളിലാണ് പരിശോധന നടത്തിയത്. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് ശക്തമായ താക്കീത് നല്കി.
ജില്ല സപ്ലൈ ഓഫിസര്‍ ഇന്‍ ചാർജ് കെ.വി.ദിനേശൻ, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍ പി.വി. ശ്രീനിവാസന്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എം. രതീഷ്, ഇന്‍സ്പെക്ടര്‍ അസി. പവിത്രന് എന്നിവര്‍ പങ്കെടുത്തു.

