ഡിജിറ്റൽ സർവേ പ്രവർത്തനം; കലക്ടർക്ക് സംസ്ഥാന പുരസ്കാരം
text_fieldsകെ. ഇമ്പശേഖർ
കാസർകോട്: ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കുള്ള മികച്ച ജില്ല കലക്ടർക്കുള്ള സംസ്ഥാന പുരസ്കാരത്തിന് കെ. ഇമ്പശേഖർഅർഹനായി. ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മികച്ച രീതിയിൽ സംഘടിപ്പിക്കുകയും ചെയ്തതിനാണ് അവാർഡെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് പ്രത്യേക അദാലത്തുകൾ വില്ലേജ് തലത്തിൽ കലക്ടർ സംഘടിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റൽ സർവേ സമ്പൂർണമായി പൂർത്തിയാക്കിയ ഉജർഉൾവാർ വില്ലേജ് ഉൾപ്പെടെ കലക്ടർ നേരിട്ട് സന്ദർശിച്ച് അദാലത്തുകൾ നടത്തി. കെ. ഇമ്പശേഖർ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ച മികച്ച കലക്ടർക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ പുരസ്കാരത്തിനും അർഹനായിരുന്നു. കലക്ടർ നേതൃത്വം നൽകിയ ഐ ലീഡ് പദ്ധതിക്കാണ് 2024 വർഷത്തെ സാമൂഹികനീതി വകുപ്പിന്റെ പുരസ്കാരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

