ഡി.ജി.പി കാസർകോട് സന്ദർശിച്ചു
text_fieldsകാസർകോട്: സംസ്ഥാന പൊലീസ് മേധാവിയായശേഷം ആദ്യമായി ഡോ. ഷെയ്ഖ് ദർവേഷ് സാഹെബ് കാസർകോട് ജില്ലയിൽ സന്ദർശനം നടത്തി. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് അദ്ദേഹം കാസർകോട്ടെത്തിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി.ജി.പിയെ വരവേറ്റു. ഗാർഡ് ഓഫ് ഓണറും നൽകി.
തുടർന്ന് ഉന്നത പൊലീസ് ഉദ്യോസ്ഥരുടെ യോഗത്തിലും ഡി.ജി.പി പങ്കെടുത്തു. കണ്ണൂർ ഐ.ജി നീരജ് കുമാർ ഗുപ്ത, ഡി.ഐ.ജി പുട്ട വിമലാദിത്യ, എസ്.പി. ഡോ. വൈഭ വ് സക്സേന, എ.എസ്.പി ശ്യാം കുമാർ, ഡിവൈ.എസ്.പിമാരായ പി. ബാലകൃഷ്ണൻ നായർ, പി.കെ. സുധാകരൻ, സി.കെ. സുനിൽകുമാർ, വി.വി. മനോജ്, ഡോ.വി. ബാലകൃഷ്ണൻ, വി. വിശ്വംഭരൻ, എസ്.എച്ച്.ഒമാർ തുടങ്ങിയവർ പങ്കെടുത്തു.

