Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവകുപ്പുമേധാവിയുടെ...

വകുപ്പുമേധാവിയുടെ വധഭീഷണി: കേന്ദ്ര വാഴ്​സിറ്റി അസി. പ്രഫസർ വനിത കമീഷന്​ മുന്നിൽ

text_fields
bookmark_border
വകുപ്പുമേധാവിയുടെ വധഭീഷണി: കേന്ദ്ര വാഴ്​സിറ്റി അസി. പ്രഫസർ വനിത കമീഷന്​ മുന്നിൽ
cancel

കാസർകോട്​: 'പറഞ്ഞതനുസരിച്ചില്ലെങ്കിൽ പാണ്ട​ിലോറി കയറി മരിക്കു'മെന്ന്​ വകുപ്പുമേധാവി പറഞ്ഞതായും ജീവനു ഭീഷണിയുണ്ടെന്നും കാണിച്ച്​ കേന്ദ്ര വാഴ്​സിറ്റി അസി. പ്രഫസർ വനിത കമീഷനുമുന്നിൽ. കേന്ദ്ര സർവകലാശാല മുൻ പി.വി.സിയും നിലവിൽ ഇൻറർനാഷനൽ റിലേഷൻസ്​ ആൻഡ്​​ പൊളിറ്റിക്​സ്​ വിഭാഗം മേധാവിയുമായ ഡോ. കെ. ജയപ്രസാദാണ്​ വധഭീഷണി മുഴക്കിയതെന്നുകാണിച്ച്​ അതേ വകുപ്പിലെ അസി. പ്രഫസർ ഡോ. ഉമ പുരുഷോത്തമനാണ്​ പരാതിയുമായി വനിത കമീഷനു മുന്നിലെത്തിയത്​. ഇന്ന്​ വനിത കമീഷനു മുന്നിൽ ഹാജരാകാൻ ഡോ. കെ. ജയപ്രസാദിനു നിർദേശം നൽകിയിരുന്നുവെങ്കിലും അദ്ദേഹം അവധിയെടുത്തു. കമീഷനു മുമ്പാകെ ഹാജരായ ഉമ പുരുഷോത്തമൻ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ മൊഴിയിലും ആവർത്തിച്ചു. അടുത്ത സിറ്റിങ്ങിൽ ഹാജരാകണമെന്നാവശ്യപ്പെട്ട്​ ജയപ്രസാദിന്​ സമൻസ്​ അയക്കുമെന്ന്​ കമീഷൻ അറിയിച്ചു.

2021 ഫെബ്രുവരി 12ന്​ ​േചർന്ന ഇൻറർ നാഷനൽ റിലേഷൻസ്​ ആൻഡ്​​ പൊളിറ്റിക്​സ്​ ഫാക്കൽറ്റി യോഗത്തിലാണ്​ സംഭവം. സയൻസ്, കോമേഴ്​സ്, ഹ്യുമാനിറ്റീസ്​ പശ്ചാത്തലമുള്ള വിദ്യാർഥികൾക്ക്​ ഇൻറർ നാഷനൽ പൊളിറ്റിക്​സ്​ എം.എ പ്രവേശനം നൽകേണ്ടതില്ലെന്ന്​ വകുപ്പു മേധാവിയായ ജയപ്രസാദ്​ നി​ർദേശംെവച്ചു. ഈ നിർദേശം​ അംഗീകരിക്കണമെന്നും അദ്ദേഹം ശഠിച്ചു. ഇത്തരം മാനദണ്ഡംവഴി നിരവധി വിദ്യാർഥികൾക്ക്​ കോഴ്​സ്​ അപ്രാപ്യമാകുമെന്ന്​ ഉമ പുരുഷോത്തമൻ, പ്രഫ. എം.എസ്​. ജോൺ, ഡോ. ഗിൽബർട്ട്​ സെബാസ്​റ്റ്യൻ എന്നിവർ പറഞ്ഞു. എതിർപ്പിൽ അസഹിഷ്​ണുവായ അദ്ദേഹം 'വകുപ്പിൽ വിഭാഗീയതയുണ്ടാക്കിയാൽ ശാരീരികമായി നേരിടുമെന്നും പാണ്ടിലോറി കയറിയും ആളുകൾ മരിക്കാറുണ്ടെന്നും'ഭീഷണിപ്പെടുത്തി. ജയപ്രസാദ്​ രാഷ്​ട്രീയ സ്വാധീനമുള്ളയാളാണെന്നും തനിക്ക്​ ജീവനിൽ ഭയമുണ്ടെന്നും ഉമ പുരുഷോത്തമൻ പരാതിയിൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central universityDeath threatsWomen's Commission
News Summary - Death threats from the head of department: Central university, Assoc. Professor before the Women's Commission
Next Story