Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവനിത അസി. പ്രഫസർക്ക്​...

വനിത അസി. പ്രഫസർക്ക്​ വധഭീഷണി; മുൻ പി.വി.സി വനിത കമീഷനുമുന്നിൽ ഹാജരായില്ല

text_fields
bookmark_border
വനിത അസി. പ്രഫസർക്ക്​ വധഭീഷണി; മുൻ പി.വി.സി വനിത കമീഷനുമുന്നിൽ ഹാജരായില്ല
cancel

കാസർകോട്​: കേന്ദ്ര വാഴ്​സിറ്റി വനിത പ്രഫസർക്കെതിരെ വധഭീഷണി മുഴക്കിയ മുൻ പി.വി.സി പ്രഫ. കെ. ജയപ്രസാദ് സംസ്​ഥാന വനിത കമീഷനുമുന്നിൽ ഹാജരാകാനുള്ള നിർദേശം വീണ്ടും നിരസിച്ചു. ഇത്​ രണ്ടാംതവണയാണ്​ ഇദ്ദേഹം ഹാജരാകാതിരിക്കുന്നത്​. അടുത്ത സിറ്റിങ്ങിൽ ജയപ്രസാദിനെ വിളിപ്പിക്കാൻ നിർദേശം നൽകി.

വാഴ്​സിറ്റിയിൽ നടന്ന ഇൻറർനാഷനൽ റിലേഷൻസ്​ ആൻഡ്​​ പൊളിറ്റിക്​സ്​ ഫാക്കൽറ്റി യോഗത്തിൽ 'താൻ പറഞ്ഞത്​ അനുസരിച്ചില്ലെങ്കിൽ ശാരീരികമായി നേരിടുമെന്നും പാണ്ടിലോറി കയറി മരിക്കു'മെന്നും, മുൻ പി.വി.സിയും ഇൻറർനാഷനൽ റിലേഷൻസ്​ ആൻഡ്​ പൊളിറ്റിക്​സ്​ വകുപ്പ്​ മേധാവിയുമായ പ്രഫസർ ഡോ. കെ. ജയപ്രസാദ്​ അതേ വകുപ്പിലെ വനിത അസി. പ്രഫസർ ഡോ. ഉമ പുരുഷോത്തമനെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ ഡോ. ഉമ പുരുഷോത്തമൻ വനിത കമീഷനു പരാതി നൽകി. കേന്ദ്ര വാഴ്​സിറ്റിയിൽ ജോലി ചെയ്യുന്ന​ ത​െൻറ ജീവനു ഭീഷണിയു​ണ്ടെന്ന്​ ഉമ പുരുഷോത്തമൻ കമീഷനു നൽകിയ പരാതിയിൽ പറഞ്ഞു.

പരാതിയുടെ അടിസ്​ഥാനത്തിൽ കഴിഞ്ഞ ആഗസ്​റ്റിൽ നടന്ന കമീഷൻ അദാലത്തിൽ ജയപ്രസാദിനെ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. തുടർന്ന്​ ഇന്നലെ കലക്​ടറേറ്റിൽ നടന്ന സിറ്റിങ്ങിൽ ജയപ്രസാദിനോട്​ ഹാജരാകാൻ ആവശ്യപ്പെട്ടു.

കേന്ദ്ര വാഴ്​സിറ്റിയിൽ ഇതേ വിഷയവുമായി ബന്ധപ്പെട്ട്​ ആഭ്യന്തര അന്വേഷണ സമിതിക്കുമുമ്പാകെ (ഐ.സി.സി) ഹാജരാകേണ്ടതിനാൽ വനിത കമീഷനുമുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന്​ അറിയിച്ച്​​ ജയപ്രസാദ്​ വനിത കമീഷനു കത്തയച്ചു. എന്നാൽ കമീഷനു മുന്നിൽ ഹാജരായ ഡോ. ഉമ പുരു​േഷാത്തമൻ, രാവിലെ 10.30ന്​ കലക്​ടറേറ്റിൽ നടക്കുന്ന യോഗത്തിൽ ജയപ്രസാദ്​ ഹാജരാകാതിരിക്കാൻ അറിയിച്ച കാരണം അസംബന്ധമാണെന്നും താനും കൂടി ഹാജരാകേണ്ട ഐ.സി.സി യോഗം വൈകീട്ട്​ 4.30നാണെന്നും വ്യക്​തമാക്കുന്ന രേഖ കമീഷനു മുമ്പാകെ ഹാജരാക്കി. അടുത്ത ഹിയറിങ്ങിൽ ജയപ്രസാദിനെ വിളിപ്പിക്കാൻ കമീഷൻ നിർദ്ദേശം നൽകി. 2021 ഫെബ്രുവരി 12ന്​ വാഴ്​സിറ്റിയിൽ നടന്ന ഫാക്കൽറ്റി യോഗത്തിലാണ്​ പരാതിക്കിടയാക്കിയ സംഭവമെന്ന്​ പരാതിയിൽ പറയുന്നു.

വകുപ്പ്​ തലവനായ ഡോ. കെ. ജയപ്രസാദ്,​ എം.എ പ്രവേശനത്തിനു ആവിഷ്​കരിച്ച മാനദണ്ഡം മാറ്റണമെന്ന്​ മുൻ വകുപ്പ്​ തലവൻ പ്രഫ. എം.എസ്‌. ജോൺ, ഡോ. ഉമ പുരുഷോത്തമൻ, ഡോ. ഗിൽബർട്ട്‌ സെബാസ്‌റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു. സയൻസ്‌, കോമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ പശ്ചാത്തലമുള്ള വിദ്യാർഥികൾക്ക്‌ ഇൻറർനാഷനൽ റിലേഷൻസ്‌ ആൻഡ്‌ പൊളിറ്റിക്​സിൽ പ്രവേശനം നൽകേണ്ടതില്ലെന്ന ഡോ. ജയപ്രസാദി​‍െൻറ നിലപാടിനെ മൂന്നുപേരും എതിർത്തു. ഇത്തരം മാനദണ്ഡം ആവിഷ്​കരിക്കുകവഴി വലിയ വിഭാഗം വിദ്യാർഥികൾക്ക് ഈ വിഷയം പ്രാപ്യമല്ലാതാകുമെന്ന്​ ഇവർ അഭിപ്രായപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death threatWomen's Commission
News Summary - Death threat to professor; The former PVC did not appear before the Women's Commission
Next Story