മൂന്ന് സഹോദരങ്ങളുടെ മരണം; ബങ്കളം ഗ്രാമം ദുഃഖസാന്ദ്രം
text_fieldsവി. രഘു, അശോകൻ, രാജൻ
നീലേശ്വരം: നാലു മാസത്തിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങളുടെ മരണം ബങ്കളം എന്ന കൊച്ചുഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ബാങ്ക് ഉദ്യോഗസ്ഥരായ േജ്യഷ്ഠന്മാർക്കുപിന്നാലെയാണ് സിമൻറ് വ്യാപാരിയായ അനുജനും മരിച്ചത്.
ബങ്കളം കക്കാട്ടെ പരേതനായ പൊക്കൻ-കല്യാണി ദമ്പതികളുടെ മകൻ വി. രഘുവാണ് (45) തിങ്കളാഴ്ച രാത്രി ചികിത്സക്കിടയിൽ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. രഘുവിെൻറ േജ്യഷ്ഠന്മാരായ നീലേശ്വരം ഗ്രാമീണ ബാങ്ക് ജീവനക്കാരൻ വി. അശോകൻ (46) ഇക്കഴിഞ്ഞ ഏപ്രിൽ 15നും മടിക്കൈ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ വി. രാജൻ (52) ഒരാഴ്ച കഴിഞ്ഞ് ഏപ്രിൽ 21നും മരിച്ചിരുന്നു. മൂന്ന് സഹോദരങ്ങളും രക്തസമ്മർദം എന്ന ഒരേ അസുഖത്തെ തുടർന്നാണ് മരിച്ചത്.
അശോകെൻറയും രാജെൻറയും വേർപാടിെൻറ കണ്ണീരുണങ്ങുംമുമ്പ് രഘുവിെൻറ വേർപാട് നാട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി. ബങ്കളത്തെ വി.കെ ട്രേഡേഴ്സ് ഉടമയാണ് രഘു. രഘു നാലുദിവസം മുമ്പ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമായി സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് മരണം. ബങ്കളത്തെ കലാസാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതിൽ രഘു മുൻപന്തിയിൽ ഉണ്ടായിരുന്നു. സജീവ സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: ശ്രുതി. മകൻ: ദയാൽ കല്യാണി. ബങ്കളം സി.പി.എം ഓഫിസിൽ പൊതുദർശനത്തിനുശേഷം കക്കാട്ട് തറവാട് ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.