മാധ്യമ പ്രവർത്തക ശ്രുതിയുടെ മരണം; കർമസമിതി രൂപവത്കരിച്ചു
text_fieldsകാസര്‍കോട്: ബംഗളൂരുവിൽ റോയിട്ടേഴ്സ് സബ് എഡിറ്ററായി രുന്ന ശ്രുതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാസർകോട്ട് സർവകക്ഷി കർമസമിതി രൂപവത്കരിച്ചു.
ശ്രുതിയുടെ മരണത്തിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരണമെന്നും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള, കർണാടക സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരുന്നതിനാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്.
റോയിട്ടേഴ്സ് വാർത്ത ഏജന്‍സിയിൽ സബ് എഡിറ്ററായി ജോലി ചെയ്തുവന്നിരുന്ന ശ്രുതി കഴിഞ്ഞ 22നാണ് ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതിയുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് ബംഗളൂരു പൊലീസ്. ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് എഴുതിയ ആത്മഹത്യ കുറിപ്പ് ശ്രുതിയുടെ മുറിയിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് തളിപ്പറമ്പ് ചുഴലി സ്വദേശിയായ അനീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. അതുകൊണ്ടതന്നെ ഇക്കാര്യത്തിൽ കേരള, കർണാടക സർക്കാറുടെ ഇടപെടൽ അത്യന്താപേക്ഷിതമാണ്.
ഇതിനായാണ് കർമസമിതി രൂപവത്കരിച്ചത്. കർമസമിതി രൂപവത്കരണ യോഗത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, റഹ്മാൻ തായലങ്ങാടി, അഡ്വ. എ.ജി. നായർ, അഡ്വ. കെ. ശ്രീകാന്ത്, ടി.ഇ. അബ്ദുല്ല, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. വി.എം. മുനീർ, സുമയ്യ, മുഹമ്മദ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു.
കർമസമിതി രക്ഷാധികാരികളായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി, നളീൻകുമാർ കട്ടീൽ എം.പി, എം.എൽ.എ മാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, എം.രാജഗോപാലൻ, യു.ടി. ഖാദർ, എന്‍.എ. ഹാരിസ്, ബി.എം. ഫാറൂഖ് എം.എല്‍.സി, എന്‍.എ. മുഹമ്മദ് എന്നിവരെയും ചെയർമാനായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയെയും വൈസ് ചെയർമാന്മാരായി ഡോ.ഡി. സുരേന്ദ്രനാഥ്, അഡ്വ. എ.ജി. നായര്‍, ടി. കൃഷ്ണന്‍, മുഹമ്മദ് ഹാഷിം, പത്മനാഭന്‍ ബ്ലാത്തൂര്‍, വി.വി. പ്രഭാകരന്‍, മുജീബ് അഹമ്മദ്, ശ്യാം പ്രസാദ്, എന്‍.എ. മുഹമ്മദ് അബ്ദുല്ല, അര്‍ജുനന്‍ തായലങ്ങാടി എന്നിവരെയും കണ്‍വീനറായി അഡ്വ. വി. സുരേഷ് ബാബുവിനെയും ജോ. കണ്‍വീനര്‍മാരായി സഹീര്‍ ആസിഫ്, പി. ഭാര്‍ഗവി, ബിജു ഉണ്ണിത്താന്‍, സുമയ്യ, കെ. സുനില്‍കുമാര്‍, എം.വി. സന്തോഷ്, ടി.എ. ഷാഫി, ഷുക്കൂര്‍ കോളിക്കര, എം.കെ. രാധാകൃഷ്ണന്‍, സി.ആർ. ഉമേഷ് എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

