പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കാന്‍ ‘ഡിസി കണക്ട്’
text_fieldsകെ. ഇമ്പശേഖര്‍
കാസർകോട്: പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തര തീര്‍പ്പ് കൽക്കാന്‍ ‘ഡിസി കണക്ട്’ പദ്ധതിയുമായി ജില്ല ഭരണകൂടം. ജില്ലയിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വത്ക്കരണം നടപ്പാക്കുന്നതിനായി ആരംഭിച്ച ‘കണക്റ്റിങ് കാസര്‍കോട്’ എന്ന പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച പദ്ധതിയാണിത്. ജില്ലയുടെ വിദൂര പ്രദേശങ്ങളില്‍നിന്നും കലക്ടര്‍ക്കു മുമ്പാകെ പരാതി സമര്‍പ്പിക്കാന്‍ വരുന്ന പൊതുജനങ്ങള്‍ ഏറെ ക്ലേശം അനുഭവിക്കുന്നതായി മനസിലാക്കിയ സാഹചര്യത്തിലാണ് ജില്ല ഭരണസംവിധാനം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങള്‍ എഴുതിത്തയാറാക്കിയ പരാതികൾ സഹിതം തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാം.
അദാലത്തു ദിവസം പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രം മുഖേന ജില്ല കലക്ടറുമായി ഓണ്‍ലൈനായി (വിഡിയോ കോണ്‍ഫറന്‍സ്) സംസാരിക്കുവാനുള്ള അവസരം ഉണ്ടാകും. ലഭിച്ച മുഴുവന്‍ അപേക്ഷകളും ബന്ധപ്പെട്ട വകുപ്പ് മുഖാന്തിരം അന്വേഷണം നടത്തി തീർപ്പുകൽപിക്കും. മുഴുവന്‍ പൊതുജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

