Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂസമൃദ്ധി പദ്ധതി; സംസ്ഥാനതല ലോഞ്ചിങ് നടന്നു

text_fields
bookmark_border
ജില്ലയിലെ തരിശുനിലങ്ങള്‍ കണ്ടെത്താനുള്ള വിവരശേഖരണം പരപ്പ ബ്ലോക്കില്‍ പൂര്‍ത്തിയായി
ഭൂസമൃദ്ധി പദ്ധതി; സംസ്ഥാനതല ലോഞ്ചിങ് നടന്നു
cancel
camera_alt

പ​ര​പ്പ​യി​ല്‍ ന​ട​ന്ന ഭൂ​സ​മൃ​ദ്ധി പ​ദ്ധ​തി സം​സ്ഥാ​ന​ത​ല ലോ​ഞ്ചി​ങ്

കാസർകോട്: ഭൂസമൃദ്ധി പദ്ധതിയിലൂടെ ജില്ലയിലെ തരിശുനിലങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിവരശേഖരണം പരപ്പ ബ്ലോക്കില്‍ പൂര്‍ത്തീകരിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ ഭൂവിനിയോഗ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനതല ലോഞ്ചിങ് പരപ്പയില്‍ നടന്നു.

കാസര്‍കോട്ടെ സമ്പുഷ്ടമായ മലയോരമണ്ണിലും ഗോത്രമേഖലയിലും മധുരക്കിഴങ്ങ് കൃഷി വ്യാപകമാക്കി വരുമാനമുറപ്പാക്കാന്‍ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കുന്ന സംസ്ഥാനതല പരിപാടിയാണ് പുനര്‍ജീവനം. തദ്ദേശീയ വിഭാഗത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 കാര്‍ഷിക ഗുണഭോക്താക്കള്‍ക്കുള്ള ജൈവവളം, നടീല്‍വസ്തുക്കള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു.

പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഭൂസമൃദ്ധി പദ്ധതി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ പുനര്‍ജീവനം 2.0 പദ്ധതി ഉദ്ഘാടനം ചെയ്തു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം പാറക്കോല്‍ രാജന്‍, ജില്ല മിഷന്‍ കോഓഡിനേറ്റര്‍ രതീഷ് പിലിക്കോട്, എ.ഡി.എം എ.സി. ഹരിദാസ്, ഡി.പി.എം ആതിര എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Data collection to identify fallow lands in Parappa block completed
Next Story