Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസിലിണ്ടർ ചലഞ്ച് ഫലം...

സിലിണ്ടർ ചലഞ്ച് ഫലം കണ്ടു: ലഭിച്ചത്​ 422 സിലിണ്ടറും 3.88 ലക്ഷവും

text_fields
bookmark_border
oxygen cylinders
cancel
camera_alt

representational image

കാസർകോട്​: ജില്ലയുടെ മെഡിക്കൽ ഒാക്​സിജൻ ക്ഷാമം നേരിടാൻ ആരംഭിച്ച 'സിലിണ്ടർ ചലഞ്ച്'​ ലക്ഷ്യം കണ്ടു. ജില്ലക്കകത്തും പുറത്തുനിന്നുമായി 422 ഒാക്​സിജൻ സിലിണ്ടറുകളാണ്​ ലഭിച്ചത്​. ഇതിനു പുറമെ 3,88,000 രൂപയും ലഭിച്ചു.

ഇതോടെ, ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 370 സിലിണ്ടറുകൾക്കു പുറമെ കൂടുതൽ സിലിണ്ടറുകളിൽ കൂടി ഒാക്​സിജൻ സ്​റ്റോക്ക്​ ചെയ്യാനുള്ള സൗകര്യമായി. ജില്ലപഞ്ചായത്തും ജില്ല കലക്​ടറുടെയും ആഭിമുഖ്യത്തിലാണ്​ ഒാക്​സിജൻ സിലിണ്ടർ ചലഞ്ച്​ തുടങ്ങിയത്​. കലക്​ടറുടെയും ജില്ല പഞ്ചായത്ത്​ പ്രസിഡൻറി​െൻറയും മൊബൈൽ ഫോൺ നമ്പർ സഹിതം ഇരുവരുടെയും ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ്​ പൊതുജന സഹായം തേടി പോസ്​റ്റിട്ടത്​. വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചേർന്ന്​ 287 സിലിണ്ടറുകളാണ് നൽകിയത്. മറ്റ് ജില്ലകളില്‍ നിന്ന്​ സർക്കാർ സഹായമായി​ 135 സിലിണ്ടറുകളും എത്തിച്ചു. ഇവ ഓക്‌സിജന്‍ നിറച്ച് ഉപയോഗിച്ചു തുടങ്ങി.

20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 3,88,000 രൂപയാണ്​ ചലഞ്ച്​ വഴി ലഭിച്ചത്​. വിദേശത്ത്​ കഴിയുന്ന കാസർകോട്​ ജില്ലയിലുള്ളവരും ചലഞ്ചിൽ പങ്കാളികളായി. മംഗളൂരുവിലെ വിവിധ പ്ലാൻറുകളിൽനിന്നായിരുന്നു ജില്ലക്ക്​ വേണ്ട മെഡിക്കൽ ഒാക്​സിജൻ ഇറക്കുമതി ചെയ്​തിരുന്നത്​. ഇതര സംസ്​ഥാനക്കാർക്ക്​ ഒാക്​സിജൻ നൽകുന്നത്​ കർണാടക വിലക്കിയതോടെ ജില്ല പ്രതിസന്ധിയിലായി. ആശുപത്രികളിൽനിന്ന്​ ഗുരുതരാവസ്​ഥയിലുള്ള രോഗികളെ കൈ​യൊഴിയുന്ന സ്​ഥിതി വരെയുണ്ടായി.

കണ്ണൂർ, കോഴിക്കോട്​, മലപ്പുറം ജില്ലകളിൽനിന്ന്​ ജില്ലക്ക്​ ആവശ്യമായ ഒാക്​സിജൻ എത്തിച്ചു. കൂടുതൽ സിലിണ്ടർ ഇല്ലാത്തത്​ ഒാക്​സിജൻ സ്​റ്റോക്ക്​ ചെയ്യുന്നതിന്​ തടസ്സമായി. ഇങ്ങനെയാണ്​ ജില്ല ഭരണകൂടം ഒാക്​സിജൻ ചലഞ്ച്​ ആരംഭിച്ചത്​. സിലിണ്ടര്‍ ചലഞ്ചിലേക്കായി ജില്ലയിലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സി​െൻറ നേതൃത്വത്തില്‍ സ്വരൂപിച്ച തുകയുടെ ചെക്ക് ജില്ല സെക്രട്ടറി കെ.ഭാര്‍ഗവിക്കുട്ടി ജില്ല കലക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലപഞ്ചായത്ത് പ്രസിഡന്‍റ്​​ ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കഴിഞ്ഞദിവസം കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cylinder Challengeoxygen cylinders
News Summary - cylinder challenge; 422 cylinders and 3.88 lakh rupees got
Next Story