സുതാര്യമായ തെരഞ്ഞെടുപ്പിന് മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക് -കലക്ടര്‍ കെ.ഇമ്പശേഖര്‍
text_fieldsകാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ 85 കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നും ജില്ലയിൽ ആയിരം ചക്രക്കസേരകൾ ഒരുക്കുമെന്നും ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനുള്ള ക്ലാസ് കലക്ടര്‍ ഉദ്ഘാടനം ചെയ്തു.
പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം. എക്സിറ്റ്പോള്‍ ഫലങ്ങള്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രസിദ്ധീകരിക്കരുത്. പ്രസിദ്ധീകരിക്കുമ്പോള്‍ വിവരങ്ങളുടെ ആധികാരികതയും വസ്തുനിഷ്ഠതയും ഉറപ്പാക്കണം. മീഡിയ സര്ട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച പരസ്യങ്ങള്‍ മാത്രം ഉപയോഗിക്കുകയും പെയ്ഡ് ന്യൂസ്, വ്യക്തിഹത്യ തുടങ്ങിയ രീതിയിലുള്ള വാര്‍ത്തകള്‍ നല്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങള്‍ എന്ന വിഷയത്തില്‍ സ്റ്റേറ്റ് മാസ്റ്റര്‍ ട്രെയിനര്‍ ബി.എന്‍. സുരേഷ്, മീഡിയ സര്ട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിങ് കമ്മിറ്റി എന്ന വിഷയത്തില്‍ സ്റ്റേറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സജിത്ത് പലേരി എന്നിവര്‍ ക്ലാസെടുത്തു. ട്രെയിനിങ് നോഡല്‍ ഓഫിസര്‍ സൂഫിയാന് അഹമ്മദ്, ട്രെയിനിങ് അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ കെ. ബാലകൃഷ്ണന്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, ജില്ല ലോ ഓഫിസര്‍ കെ. മുഹമ്മദ് കുഞ്ഞി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. വി. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

