Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാടുമൂടി...

കാടുമൂടി കാത്തിരിപ്പുകേന്ദ്രം; ബസ് കാത്തുനിൽക്കുന്നവർക്ക് ഭീഷണി

text_fields
bookmark_border
കാടുമൂടി കാത്തിരിപ്പുകേന്ദ്രം; ബസ് കാത്തുനിൽക്കുന്നവർക്ക് ഭീഷണി
cancel
camera_alt

കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന കു​മ്പ​ള ദേ​വീ​ന​ഗ​ർ സ​ർ​വി​സ് റോ​ഡി​ന് അ​രി​കി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം 

കു​മ്പ​ള: കു​മ്പ​ള ദേ​വീ​ന​ഗ​റി​ൽ ദേ​ശീ​യ​പാ​ത സ​ർ​വി​സ് റോ​ഡി​ന​രി​കി​ൽ സ്ഥാ​പി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം കാ​ട് മൂ​ടി. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ബ​സ് കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു.

കാ​ട് വെ​ട്ടി​മാ​റ്റി ശു​ചീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് മ​ഴ​ക്കാ​ല​ത്ത് ബ​സ് കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ദു​രി​ത​വു​മാ​വു​ന്നു. ദേ​ശീ​യ​പാ​ത​ക​ളും സ​ർ​വി​സ് റോ​ഡും അ​ടി​പ്പാ​ത​ക​ളും ശു​ചീ​ക​രി​ക്കാ​ൻ നി​ർ​മാ​ണ ക​മ്പ​നി ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ൾ മാ​സ​ത്തി​ലൊ​രി​ക്ക​ൽ ച​പ്പു​ച​വ​റു​ക​ൾ നീ​ക്കി​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പെ​റു​ക്കി​യെ​ടു​ത്തും അ​ടി​ച്ചു​വൃ​ത്തി​യാ​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ സ​ർ​വി​സ് റോ​ഡി​ന​രി​കി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പം കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റാ​ൻ ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല.

ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ പോ​രാ​യ്മ എ​ല്ലാ​യി​ട​ങ്ങ​ളി​ലു​മു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്റെ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ വീ​ഴു​ന്നു. ഇ​ത് പ്രാ​യ​മാ​യ​വ​ർ​ക്കും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്കും ദു​രി​ത​മാ​കു​ന്നു​ണ്ട്. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും മ​ഴ​ക്കാ​ല​ത്ത് മ​ഴ​വെ​ള്ളം വീ​ഴാ​തി​രി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatbusKasaragod Newswaiting center
News Summary - Covered Bus Stop Poses Threat to Passengers
Next Story