Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുന്നൂർ വിമാനാപകടം:...

കുന്നൂർ വിമാനാപകടം: വിടവാങ്ങിയ ഹർജിന്ദർ​ ഉഡുപ്പിയുടെ മരുമകൻ

text_fields
bookmark_border
കുന്നൂർ വിമാനാപകടം: വിടവാങ്ങിയ ഹർജിന്ദർ​ ഉഡുപ്പിയുടെ മരുമകൻ
cancel

മം​ഗ​ളൂ​രു: കു​ന്നൂ​രി​ലെ ഹെ​ലി​കോ​പ്​​ട​ര്‍ ദു​ര​ന്ത​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ല​ഫ്. കേ​ണ​ല്‍ ഹ​ര്‍ജി​ന്ദ​ര്‍ സി​ങ്​ ഉ​ഡു​പ്പി​യു​ടെ മ​രു​മ​ക​ൻ. വീ​ര​പു​ത്ര​െൻറ വി​യോ​ഗ​ത്തി​ൽ അ​ജ്മീ​റി​നൊ​പ്പം ഉ​ഡു​പ്പി​യും വി​തു​മ്പു​ക​യാ​യി​രു​ന്നു. തീ​ര​ദേ​ശ ജി​ല്ല​യാ​യ ഉ​ഡു​പ്പി കാ​ര്‍ക്ക​ള സ​ല്‍മാ​ര സ്വ​ദേ​ശി​നി​യാ​യ ക്യാ​പ്റ്റ​ന്‍ ആ​ഗ്ന​സ് പ്ര​ഫു​ല്ല മെ​നേ​സ​സി‍െൻറ ഭ​ര്‍ത്താ​വാ​ണ്​ ഹ​ർ​ജി​ന്ദ​ർ സി​ങ്​. കാ​ര്‍ക്ക​ള ന​ഗ​ര​സ​ഭ വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന പ​രേ​ത​നാ​യ ഫി​ലി​പ്പ് മെ​നേ​സ​സി‍െൻറ​യും മേ​രി​യു​ടെ​യും നാ​ലു മ​ക്ക​ളി​ല്‍ ഇ​ള​യ​വ​ളാ​യ ആ​ഗ്ന​സ് പ​ഠ​ന​കാ​ലം ക​ഴി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ക​ര​സേ​ന​യി​ല്‍ ചേ​ര്‍ന്നു.

തീ​ര്‍ത്തും വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു സം​സ്‌​കാ​ര​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍ ത​മ്മി​ല്‍ അ​വി​ടെ​വെ​ച്ചു​ണ്ടാ​യ പ്ര​ണ​യ​മാ​ണ് രാ​ജ​സ്ഥാ​ന്‍കാ​ര​നാ​യ ഹ​ര്‍ജി​ന്ദ​റി​നെ കാ​ര്‍ക്ക​ള​യു​ടെ മ​രു​മ​ക​നാ​ക്കി​യ​ത്. 15 വ​ര്‍ഷം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. സൈ​ന്യ​ത്തി​ലെ നേ​രി​ട്ടു​ള്ള ചു​മ​ത​ല​ക​ളി​ല്‍നി​ന്നും മാ​റി ഇ​പ്പോ​ള്‍ ഡ​ല്‍ഹി​യി​ലെ സൈ​നി​ക സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണ് ആ​ഗ്ന​സ്. ഏ​ക മ​ക​ള്‍ ഡ​ല്‍ഹി​യി​ല്‍ പ​ഠി​ക്കു​ക​യാ​ണ്.

ജോ​ലി​ത്തി​ര​ക്കു​ക​ള്‍ക്കി​ട​യി​ലും കാ​ര്‍ക്ക​ള​യി​ല്‍ എ​ത്താ​ൻ ഇ​രു​വ​രും സ​മ​യം ക​ണ്ടെ​ത്തു​മാ​യി​രു​ന്നു. കാ​ർ​ക്ക​ള​യി​ൽ എ​ത്താ​ൻ വൈ​കി​യാ​ൽ ആ​ഗ്ന​സി‍െൻറ അ​മ്മ മേ​രി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് വീ​ട്ടു​കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കും. ഒ​രു​വ​ര്‍ഷം മു​മ്പാ​ണ് സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി‍െൻറ ഔ​ദ്യോ​ഗി​ക സം​ഘ​ത്തി​ല്‍ അം​ഗ​മാ​യ​ത്. മൂ​ന്നു​മാ​സം മു​മ്പാ​ണ് ആ​ഗ്ന​സും ഹ​ര്‍ജി​ന്ദ​റും മ​ക​ള്‍ക്കൊ​പ്പം ഏ​റ്റ​വു​മൊ​ടു​വി​ല്‍ കാ​ര്‍ക്ക​ള​യി​ല്‍ വ​ന്നു​മ​ട​ങ്ങി​യ​ത്. ദു​ര​ന്ത​മു​ഖ​ത്തും സ​മ​ചി​ത്ത​ത കൈ​വി​ടാ​തെ ആ​ഗ്ന​സ് ത​ന്നെ​യാ​ണ് അ​മ്മ​യെ​യും സ​ഹോ​ദ​രി പു​ഷ്പ​യെ​യും വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ടു​ത്ത​ദി​വ​സം ത​ന്നെ ഡ​ല്‍ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coonoor helicopter crash
News Summary - Coonoor plane crash: harindar is the son in law udupi
Next Story