Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസങ്കീർണതകൾ...

സങ്കീർണതകൾ വികസനത്തിന്​ തടസ്സമല്ല –കാസർകോട് കലക്​ടർ

text_fields
bookmark_border
Kasargod collector
cancel
camera_alt

ജില്ല കലക്ടറായി ചുമതലയേറ്റ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

കാസർകോട്​ വരുന്ന ആദ്യ വനിത കലക്​ടറാണ്​ താനെന്ന്​ മനസ്സിലാക്കുന്നു. അതിൽ എനിക്ക്​ അഭിമാനമുണ്ട്​. ജില്ലയിലെ പെൺകുട്ടികൾക്ക്​ അത്​ പ്രചോദനമാക​ട്ടെ. സ്​ത്രീകൾ പഠനത്തിൽ ഏറെ മുന്നിലെത്തുന്നുണ്ട്​ എന്നതും നല്ലതാണ്​.

ജില്ലയിൽ മൂന്നാം തവണ വരുന്നത്​ കലക്​ടറായി

ഞാൻ രണ്ടുതവണ കാസർകോട്​ വന്നിട്ടുണ്ട്. സബ്​കലക്​ടറായിരിക്കെ തെരഞ്ഞെടുപ്പ്​ സമയത്ത്​. രണ്ടാമത്​ പട്ടിക വർഗ വകുപ്പ്​ ഡയറക്​ടറായിരിക്കെ കോളനികൾ സന്ദർശിക്കാൻ. കോട്ടയത്ത്​ മൂന്നുമാസം കലക്​ടറായതൊഴിച്ചാൽ കാസർകോടാണ് ഇപ്പോൾ കലക്​ടറായി എത്തുന്നത്. കാസർകോട്​ ജില്ലയെക്കുറിച്ച്​ സ്വപ്​ന​മുണ്ട്. ജില്ലയിൽ ധാരാളം ദുരിതമുണ്ടെന്നറിയാം. വ്യവസായം എങ്ങനെ കൊണ്ടുവരാമെന്ന്​ പരിശോധിക്കും. നിക്ഷേപ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്​ എന്തൊക്കെ നടപടികളെടുക്കണം എന്ന കാര്യങ്ങ​െളാക്കെ പഠിക്കണം. ഇവിടെ ഭൂമി ലഭ്യതയുണ്ട്​. ജലസമ്പത്ത്​ പ്രയോജനപ്പെടുത്തണം. ഇക്കാര്യങ്ങൾ പരിശോധിക്കും. ഇവിടത്തെ ജനങ്ങളുടെ പ്രശ്​നങ്ങൾ എല്ലാം പരിഹരിക്കണമെന്ന്​ ആഗ്രഹമുണ്ട്​. എ​െൻറ കഴിവി​െൻറ പരമാവധി ശ്രമിക്കും.

ആദ്യ പരിഗണന കോവിഡ്​ പ്രതിരോധത്തിന്​

കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിനായിരിക്കും ആദ്യ പരിഗണന. അതിന്​ സർക്കാറി​െൻറ പ്രത്യേകമായ ചട്ടമുണ്ട്​. അത്​ പിന്തുടർന്ന്​ ശക്​തമായ നടപടികളെടുക്കും. ജില്ലയിലെ പോസിറ്റിവ്​ നിരക്ക്​​ കുറച്ചുകൊണ്ടുവരണം. വാക്​സിനേഷൻ നൽകണം. ജില്ലയിൽ നിലവിൽ 49 ശതമാനം ഫസ്​റ്റ്​​ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. രണ്ടാംഘട്ട വാക്സിനേഷൻ 17 ശതമാനം പൂർത്തിയായിട്ടുണ്ട്. ട്രൈബൽ മേഖലയിൽ 45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ 78 ശതമാനം പൂർത്തിയായിട്ടുണ്ട്​്​.

ജില്ലയുടെ ആരോഗ്യ പ്രശ്​നം

ജില്ലയിലെ ആരോഗ്യ പ്രശ്​നം എനിക്കറിയാം. എന്നാൽ, അത്​ ഒറ്റദിവസം കൊണ്ട്​ പരിഹരിക്കാനാവുകയില്ല. അതിനു സമയമെടുക്കും.

പണവും ആവശ്യമാണ്​. അടിയന്തര സാഹചര്യം നേരിടാനാണ്​ ആദ്യം ശ്രമിക്കുക. എവിടെയാണ്​ ആദ്യം പരിഗണന നൽകേണ്ടത്​ അത്​ പരിശോധിച്ചുള്ള നടപടികളായിരിക്കും സ്വീകരിക്കുക. ചികിത്സ ലഭിക്കാതെ ജനങ്ങൾ ബദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുക തന്നെ ചെയ്യും.

രാഷ്​ട്രീയ സമ്മർദം എനിക്കുമേൽ ഇല്ല

രാഷ്​ട്രീയ സമ്മർദത്തിനു ഞാൻ വഴിപ്പെടില്ല. എന്നെ അറിയുന്നവർക്കറിയാം ആർക്കും അതുവഴി എന്നെ സമ്മർദത്തിലാക്കാമെന്ന്​. ഞാൻ ആത്മാർഥതയോടെയാണ്​ പ്രവർത്തിക്കുന്നത്​. എനിക്ക്​ വിശ്വാസം ദൈവത്തിലാണ്​. രാഷ്​ട്രീയ സമ്മർദത്തിലല്ല.

സങ്കീർണത വികസനത്തിന്​ തടസ്സമല്ല

ജില്ല നേരിടുന്ന പ്രശ്​നം എനിക്കറിയാം. കാസർകോ​ട്ടേക്ക്​ സ്​ഥലം മാറ്റം വന്നപ്പോൾ തന്നെ ജില്ലയെക്കുറിച്ച്​ ധാരാളം കേട്ടിരുന്നു.

പഠിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എങ്കിലും പഠിക്കും. ​ഭാഷയും സംസ്​കാരവും എല്ലാം വൈവിധ്യമായി കിടക്കുന്ന ജില്ലയാണിത്​.

എന്നാൽ, ഈ സങ്കീർണതകൾ വികസനത്തിനു തടസ്സമല്ല. നമ്മൾക്ക്​ വിശാലമായ കാഴ്​ചപ്പാടുണ്ടായാൽ മതി. പ്രശ്​നങ്ങൾ പരിഹരിക്കപ്പെടും.

കേരളം അതിയായി ആകർഷിച്ചു

കേരളം എന്നെ അത്യധികം ആകർഷിച്ചു. ഇത്രയധികം പച്ചപ്പുള്ള നാട്​ ഞാൻ കണ്ടിട്ടില്ല. ഹിമാചൽ ആയിരുന്നു കേരളത്തിനു മുമ്പ്​ എന്നെ ആകർഷിച്ച നാട്​. എനിക്ക്​ അതിയായ സന്തോഷമുണ്ട്.​ സുന്ദരമായ കേരളത്തിൽ ജോലി ചെയ്യാൻ സാധിച്ചതിൽ. കേരളത്തിലെത്തിയശേഷം ഞാൻ കൂടുതൽ ബന്ധങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്​. മലയാള സിനിമയുടെ വലിയ ഫാനാണ്​ ഞാൻ. ഒരാളുടെ പ്രശ്​നം, ദാരിദ്ര്യം ഇല്ലായ്​മ ചെയ്യാൻ മലയാളികൾ കൂട്ടായ പ്രവർത്തനം നടത്തും. പരസ്​പരം സഹായം ചെയ്യാൻ വലിയ സന്തോഷമാണ്​ ഇവിടത്തെ ജനങ്ങൾക്ക്​. സർക്കാർ സഹായവും ജനങ്ങളുടെ സഹായവും ലഭിക്കുന്നു.

ആറു ഭാഷകൾ അറിയാം

എനിക്ക്​ ആറുഭാഷകൾ അറിയാം. ഹിന്ദി, മറാഠി, മലയാളം, ഇംഗ്ലീഷ്​, മാർവാടി, ഗുജറാത്തി എന്നിവയിലൊക്കെ സംസാരിക്കും. മലയാളം വായിക്കാനും എഴുതാനും അറിയാം. പിതാവ് റൺവീർ ചന്ദ് ഭണ്ഡാരി ഗുജറാത്തിലായിരുന്നു. അങ്ങനെയാണ്​ മാർവാടി പഠിച്ചത്​. അമ്മ സുഷമ ഭണ്ഡാരി മറാത്തിയാണ്​. അമ്മ വഴി മറാത്തിയുമായി. ഭർത്താവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ന്യൂറൽ എൻജിനീയർ നികുഞ്ച് ഭഗത് ഗവേഷകനും കൂടിയാണ്​. മക്കൾ: വിഹാൻ, മിറാൾ. എല്ലാവരും ഇപ്പോൾ കാസർകോടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod Collector
News Summary - Complications are not an obstacle to development - Kasargod Collector
Next Story