ജീപ്പുമായി പോയ ആൾ തിരിച്ചെത്തിയില്ലെന്ന് പരാതി
text_fieldsറോയ് ജോസ്
നീലേശ്വരം: വീട്ടിൽനിന്ന് കടയിലേക്ക് ജീപ്പുമായി പോയ കരിന്തളം കയനി സ്വദേശിയായ മധ്യവയസ്കനെ കാണാതായതായി പരാതി. കരിന്തളം കയനി താമസക്കാരനും ജോസ് പൊട്ടനാനിയിലിന്റെ മകനുമായ റോയ് ജോസ് (50) നെയാണ് കാണാതായത്. സെപ്റ്റംബർ പത്തിന് രാവിലെ KL11E4100 നമ്പർ ജീപ്പുമായി വീട്ടിൽനിന്ന് രാവിലെ ഇറങ്ങിയതിനുശേഷം തിരിച്ചെത്തിയില്ല. ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവർ നീലേശ്വരം സ്റ്റേഷനിലോ ബന്ധുവിെന്റ ഫോൺ നമ്പറിലോ ബന്ധപ്പെടുക: ഫോൺ: 86062 01583.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

