Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവനിത പഞ്ചായത്തംഗത്തെ...

വനിത പഞ്ചായത്തംഗത്തെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പരാതി

text_fields
bookmark_border
വനിത പഞ്ചായത്തംഗത്തെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പരാതി
cancel

കാസർകോട്: വനിത പഞ്ചായത്തംഗത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതി. ചെങ്കള പഞ്ചായത്ത്‌ പിലാങ്കട്ട നാലാം വാർഡ്‌ അംഗം എം. സവിതയെയാണ്‌ കാസർകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സി.വി. ജെയിംസ്‌ ഭീഷണിപ്പെടുത്തിയതായി പരാതി നൽകിയത്​.

തിങ്കളാഴ്‌ച രാത്രി 10നാണ്‌ പരാതിക്കിടയാക്കിയ സംഭവം. എം.എൽ.എ ഫണ്ട്‌ പ്രകാരം തുക അനുവദിച്ച്‌ ആറുമാസം മുമ്പ്‌ എസ്‌റ്റിമേറ്റ്‌ തയാറായ മാവിനകട്ട– പള്ളത്തുമൂല റോഡി​െൻറ ഗുണഭോക്തൃ യോഗം സവിതയുടെ നേതൃത്വത്തിൽ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ്‌ ഭീഷണിപ്പെടുത്തിയതെന്നാണ്​ പരാതി.

രാത്രിയിൽ വളിച്ച്‌ ഭീഷണിപ്പെടുത്തിയ ജെയിംസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സവിത ബദിയടുക്ക പൊലീസിൽ പരാതി നൽകി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന്‌ സി.പി.എം കാസർകോട്‌ ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phone threatthreatenedwoman panchayat memberThreatened over the phone
News Summary - Complaint that a woman panchayat member was threatened over the phone
Next Story