വോട്ടെണ്ണൽ കേന്ദ്രങ്ങൾ കലക്ടർ സന്ദർശിച്ചു
text_fieldsവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ അർജുൻ പാണ്ഡ്യൻ കാസർകോട് ഗവൺമെന്‍റ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പ് 2026 ഭാഗമായി മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ അർജുൻ പാണ്ഡ്യൻ കാസർകോട് ഗവൺമെന്‍റ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു. വരണാധികാരികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി കാസർകോട് ഗവൺമെന്‍റ് കോളജിലെ മൂന്ന് കേന്ദ്രങ്ങളിലാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നത്. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം ക്രമീകരണം ഒരുക്കുന്നുണ്ട്. സ്ട്രോങ്ങ് റൂമുകളിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കൊണ്ടുവരുന്നതിന് പ്രത്യേകവും വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും വോട്ടെണ്ണൽ ഏജൻറ് മാർക്കും പ്രവേശിക്കുന്നതിന് പ്രത്യേക വഴികളുമാണ് ഒരുക്കിയിട്ടുള്ളത് വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നവർക്ക് ത്രിതല സുരക്ഷാ പരിശോധന ഉണ്ടാവും.
വോട്ടെണ്ണലിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജീകരിച്ച് കഴിഞ്ഞിട്ടുണ്ട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ഭാഗമായി കമ്യുണിക്കേഷൻ സെന്‍ററും മീഡിയ സെന്‍ററും സജ്ജീകരിക്കുന്നുണ്ട്. വരണാധികാരികളായ വി.പി. രഘു മണി ബിനു ജോസഫ് ലിപു എസ് ലോറൻസ് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എൻ. ഗോപകുമാർ അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസർമാർ എന്നിവർ അനുഗമിച്ചു. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

