Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅനശ്വരയുടെ ഹോക്കി...

അനശ്വരയുടെ ഹോക്കി സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി കലക്ടര്‍ അർജുൻ പാണ്ഡ്യൻ

text_fields
bookmark_border
അനശ്വരയുടെ ഹോക്കി സ്വപ്നങ്ങള്‍ക്ക്   ചിറകുനല്‍കി കലക്ടര്‍ അർജുൻ പാണ്ഡ്യൻ
cancel

കാ​സ​ർ​കോ​ട്​: ജീ​വി​ത​സ്വ​പ്ന​ങ്ങ​ളും ആ ​സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലെ ത​ട​സ്സ​ങ്ങ​ളും വെ​ള്ള​പേ​പ്പ​റി​ല്‍ അ​ക്ഷ​ര​ങ്ങ​ളാ​യി കു​റി​ക്കു​മ്പോ​ള്‍ ജി.​വി. രാ​ജ സ്പോ​ര്‍ട്സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി പ​തി​ന​ഞ്ചു​കാ​രി അ​ന​ശ്വ​ര ര​തീ​ഷി​ന്റെ മ​ന​സ്സി​ല്‍ ചോ​ദ്യ​ങ്ങ​ള്‍ പ​ല​താ​യി​രു​ന്നു. ത​ന്റെ ക​ത്ത് ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ കാ​ണു​മോ? എ​ങ്കി​ലും അ​വ​ള്‍ എ​ഴു​തി, ‘ഹോ​ക്കി പ്ലേ​യ​റാ​യ എ​ന്നെ ടൂ​ള്‍കി​റ്റ് വാ​ങ്ങാ​ന്‍ സ​ഹാ​യി​ക്കാ​മോ’, അ​ങ്ങ​നെ ത​ന്റെ പ്ര​ശ്ന​ങ്ങ​ളും കു​ടും​ബ​ത്തി​ന്റെ ബു​ദ്ധി​മു​ട്ടു​ക​ളു​മാ​യി നീ​ണ്ടു​പോ​കു​ന്നു ആ ​ക​ത്ത്. ക​ത്ത് ശ്ര​ദ്ധ​യി​ല്‍ വ​ന്ന​യു​ട​ന്‍ ക​ല​ക്ട​ര്‍ എ​സ്.​ബി.​ഐ ക​ല​ക്ട​റേ​റ്റ് ബ്രാ​ഞ്ച് റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ പി. ​സു​ജീ​ഷി​നെ വി​വ​രം അ​റി​യി​ക്കു​ക​യും കു​ട്ടി​യെ സ​ഹാ​യി​ക്കാ​ന്‍ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ത്ത് പോ​സ്റ്റ് ചെ​യ്ത് ര​ണ്ടാം ദി​വ​സം എ​ല്ലാ സം​ശ​യ​ങ്ങ​ളെ​യും കാ​റ്റി​ല്‍ പ​റ​ത്തി അ​ന​ശ്വ​ര​യു​ടെ ജീ​വി​ത​സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ആ ​ടെ​ലി​ഫോ​ണ്‍ വി​ളി ക​ല​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍നി​ന്ന് അ​വ​ളെ തേ​ടി​യെ​ത്തി. ഫോ​ണ്‍കാ​ള്‍ എ​ത്തി​യ​പ്പോ​ള്‍ വ​ലി​യ അ​ത്ഭു​ത​മാ​യി​രു​ന്നു ത​നി​ക്ക് ആ​ദ്യം തോ​ന്നി​യ​ത്. നാ​ലാം ദി​വ​സം പു​തി​യൊ​രു സ്പോ​ര്‍ട്സ് കി​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട 43,000 രൂ​പ​യും അ​വ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കെ​ത്തി. ത​ന്റെ ക​ത്തി​ന് ഇ​ത്ര വേ​ഗ​ത്തി​ല്‍ മ​റു​പ​ടി ല​ഭി​ച്ച​തും ത​ന്റെ ആ​വ​ശ്യ​ങ്ങ​ള്‍ ഇ​ത്ര വേ​ഗം പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​തും ഒ​രു സ്വ​പ്നം​പോ​ലെ​യാ​ണ് തോ​ന്നി​യ​തെ​ന്നും അ​ന​ശ്വ​ര പ​റ​ഞ്ഞു. വെ​സ്റ്റ് എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്നും​കൈ ക​മ്മാ​ടം സ്വ​ദേ​ശി​നി​യാ​ണ് അ​ന​ശ്വ​ര ര​തീ​ഷ്. ചെ​റു​പ്പ​ത്തി​ല്‍ത​ന്നെ കാ​യി​ക മേ​ഖ​ല​യി​ല്‍ ഏ​റെ താ​ൽ​പ​ര്യ​മു​ള്ള​വ​ള്‍. കു​ന്നും​കൈ മ​ണ്ഡ​പം സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് അ​ധ്യാ​പ​ക​രാ​യ ജ​യ​ന്‍, ഗി​രീ​ഷ് എ​ന്നി​വ​ര്‍ കു​ട്ടി​യു​ടെ ക​ഴി​വി​നെ തി​രി​ച്ച​റി​യു​ന്ന​ത്. അ​വ​രു​ടെ പ്രോ​ത്സാ​ഹ​ന​ഫ​ല​മാ​യാ​ണ് ജി.​വി. രാ​ജ സ്പോ​ര്‍ട്സ് സ്‌​കൂ​ളി​ലേ​ക്ക് എ​ട്ടാം ക്ലാ​സി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തും പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തും. അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍ഷം പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ന​ശ്വ​ര. ഇ​തി​നോ​ട​കം ത​ന്നെ ര​ണ്ട് ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലും നാ​ല് സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ലും ഹോ​ക്കി ഗോ​ള്‍ കീ​പ്പ​റാ​യി പാ​ഡ​ണി​ഞ്ഞു ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ ഈ ​നേ​ട്ട​ങ്ങ​ളെ​ല്ലാം സ്വ​ന്ത​മാ​ക്കി​യ​ത് സീ​നി​യ​ര്‍ താ​ര​ങ്ങ​ളു​ടെ കി​റ്റ് ക​ടം വാ​ങ്ങി​യാ​യി​രു​ന്നു. ഒ​രു ഗോ​ള്‍ കീ​പ്പ​ര്‍ക്ക് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സ്വ​ന്തം കി​റ്റ് വേ​ണ​മെ​ന്നി​രി​ക്കെ, അ​ത് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഒ​രു ദേ​ശീ​യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം​പോ​ലും അ​ന​ശ്വ​ര​ക്ക്​ ന​ഷ്ട​മാ​യി. ക​ളി​ക്ക​ള​ത്തി​ല്‍ ഗോ​ള്‍ പോ​സ്റ്റി​ന് മു​ന്നി​ല്‍ കോ​ട്ട കെ​ട്ടു​ന്ന ധൈ​ര്യ​മു​ണ്ടെ​ങ്കി​ലും ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് മു​ന്നി​ല്‍ പ​ക​ച്ചു​നി​ല്‍ക്കു​ക​യാ​യി​രു​ന്നു ഈ ​കൊ​ച്ചു​മി​ടു​ക്കി. അ​തേ തു​ട​ര്‍ന്നാ​ണ് ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന് ക​ത്ത് അ​യ​ക്കു​ന്ന​തും ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ട് ത​ന്നെ കി​റ്റി​നാ​യി ആ​വ​ശ്യ​പ്പെ​ട്ട 43,000 രൂ​പ അ​ന​ശ്വ​ര​ക്ക് ല​ഭി​ക്കു​ന്ന​തും.

പു​തി​യ കി​റ്റ് ഉ​ട​ന്‍ സ്വ​ന്ത​മാ​കു​മെ​ന്ന സ​ന്തോ​ഷം പ​ങ്കു​വെ​ക്കാ​ന്‍ അ​ന​ശ്വ​ര കു​ടും​ബ​ത്തോ​ടൊ​പ്പം ക​ല​ക്ട​റെ നേ​രി​ല്‍ കാ​ണാ​നെ​ത്തി. ‘നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യി വ​ള​ര​ണം’, മ​ധു​രം ന​ല്‍കി ക​ല​ക്ട​ര്‍ അ​ന​ശ്വ​ര​യെ​യും അ​നു​ജ​ത്തി​യെ​യും ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. ഒ​രു പെ​ണ്‍കു​ട്ടി​യു​ടെ ഹോ​ക്കി സ്വ​പ്ന​ങ്ങ​ള്‍ക്ക് ചി​റ​കാ​യി മാ​റി​യ ക​ല​ക്ട​റു​ടെ ഈ ​ഇ​ട​പെ​ട​ല്‍, ക​രു​ത​ലും ക​രു​ണ​യും ചേ​ര്‍ന്ന ഭ​ര​ണ​ത്തി​ന്റെ മ​നോ​ഹ​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportshockeycollector
News Summary - Collector Arjun Pandian Gives Wings to Anaswara's Hockey Dreams
Next Story