Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

643 ജീവിതങ്ങള്‍ക്ക് തണലായി "സഹജീവനം സ്‌നേഹഗ്രാമം’

text_fields
bookmark_border
643 ജീവിതങ്ങള്‍ക്ക് തണലായി സഹജീവനം സ്‌നേഹഗ്രാമം’
cancel

ബോ​വി​ക്കാ​നം: എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും സ​മ​ഗ്ര പു​ന​ര​ധി​വാ​സ​വും സാ​ന്ത്വ​ന പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കി മു​ളി​യാ​റി​ലെ 'സ​ഹ​ജീ​വ​നം സ്‌​നേ​ഹ​ഗ്രാ​മം' ശ്ര​ദ്ധേ​യ​മാ​കു​ന്നു. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പും കേ​ര​ള സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ടു വ​ര്‍ഷ​ത്തി​നി​ടെ 643 പേ​രാ​ണ് വി​വി​ധ തെ​റാ​പ്പി സേ​വ​ന​ങ്ങ​ളും പ​രി​ച​ര​ണ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഫി​സി​യോ​തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി, സൈ​ക്കോ​തെ​റാ​പ്പി, ഡെ​വ​ല​പ്‌​മെ​ന്റ​ല്‍ തെ​റാ​പ്പി, സ്‌​പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍, സോ​ഷ്യ​ല്‍ വ​ര്‍ക്ക് എ​ന്നി​വ​യാ​ണ് കേ​ന്ദ്ര​ത്തി​ല്‍ ന​ല്‍കു​ന്ന പ്ര​ധാ​ന സേ​വ​ന​ങ്ങ​ള്‍.

ഇ​തി​നു​പു​റ​മെ ഗ്രൂ​പ്പ് തെ​റാ​പ്പി, ര​ക്ഷി​താ​ക്ക​ള്‍ക്കു​ള്ള ബോ​ധ​വ​ല്‍ക്ക​ര​ണ ക്ലാ​സു​ക​ള്‍, പാ​ര​ന്റ​ല്‍ കൗ​ണ്‍സി​ലി​ങ്, ക്ലി​നി​ക്ക​ല്‍ മീ​റ്റി​ങ്ങു​ക​ള്‍, എ.​ഡി.​എ​ച്ച്.​ഡി ക്ലി​നി​ക്ക് തു​ട​ങ്ങി​യ​വ​യും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നു​വ​രു​ന്നു.

കൈ​ക​ള്‍ക്ക് ബ​ല​ക്കു​റ​വു​ള്ള പ​ത്തോ​ളം കു​ട്ടി​ക​ള്‍ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന സെ​ഷ​നു​ക​ള്‍ ഇ​വി​ടെ ന​ല്‍കു​ന്നു​ണ്ട്. അ​ഞ്ചു​വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ലെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ള്‍ മു​ന്‍കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് ഡി​പ്പാ​ര്‍ട്ട്മെ​ന്റ് ഓ​ഫ് ഡെ​വ​ല​പ്മെ​ന്റ​ല്‍ തെ​റാ​പ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ തെ​റാ​പ്പി​യും ഉ​റ​പ്പാ​ക്കു​ന്നു. സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ.​ഡി.​എ​ച്ച്.​ഡി സ​വി​ശേ​ഷ​ത​ക​ളു​ള്ള കു​ട്ടി​ക​ള്‍ക്കാ​യി ഗ്രൂ​പ്പ് തെ​റാ​പ്പി സെ​ഷ​നു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വി​കാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യ​ശേ​ഷി, സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ തു​ട​ങ്ങി​യ ക​ഴി​വു​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഗ്രൂ​പ്പ് തെ​റാ​പ്പി ന​ല്‍കു​ന്ന​ത്. മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ (പി.​എം.​ആ​ര്‍) ക​ണ്‍സ​ള്‍ട്ട​ന്‍സി​യും വി​വി​ധ തെ​റാ​പ്പി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി പ്ര​തി​മാ​സ ക്ലി​നി​ക്ക​ല്‍ മീ​റ്റി​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. തെ​റാ​പ്പി​ക്ക് പു​റ​മെ ര​ക്ഷി​താ​ക്ക​ള്‍ക്കാ​യി സ​ഹ​ജീ​വ​നം സ്‌​നേ​ഹ​ഗ്രാ​മ​ത്തി​ല്‍ പാ​ര​ന്റ​ല്‍ കൗ​ണ്‍സി​ലി​ങ് സെ​ഷ​നു​ക​ളും ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

കു​ട്ടി​ക​ള്‍ക്ക് ന​ല്‍കു​ന്ന തെ​റാ​പ്പി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക, തെ​റാ​പ്പി​യു​ടെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക, ഹോം ​മാ​നേ​ജ്മെ​ന്റ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ​രി​ച​ര​ണ​രീ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് പാ​ര​ന്റ​ല്‍ കൗ​ണ്‍സി​ലി​ങ്ങി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍. കു​ട്ടി​ക​ളു​ടെ തു​ട​ര്‍ പ​രി​ച​ര​ണ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. പ്ര​തി​ദി​നം 45 മി​നി​റ്റ് വീ​ത​മു​ള്ള എ​ട്ട് തെ​റാ​പ്പി സ്ലോ​ട്ടു​ക​ളി​ലൂ​ടെ ഒ​രു ദി​വ​സം ശ​രാ​ശ​രി 45 കു​ട്ടി​ക​ള്‍ക്ക് ഇ​വി​ടെ സേ​വ​നം ല​ഭി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ ആ​ഴ്ച​യി​ല്‍ 120ഓ​ളം കു​ട്ടി​ക​ളും 17 മു​തി​ര്‍ന്ന​വ​രും കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കു​ന്നു. യു​വാ​ക്ക​ള്‍ക്ക് ഫി​സി​യോ​തെ​റാ​പ്പി സേ​വ​ന​മാ​ണ് ന​ല്‍കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ളു​ടെ പ്രോ​ജ​ക്ട് സ​പ്പോ​ര്‍ട്ട് ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​വ​രു​ന്നു.

മെ​ന്റ​ല്‍ ഹെ​ല്‍ത്ത് വീ​ക്കി​ന്റെ ഭാ​ഗ​മാ​യി സൈ​ക്കോ​ള​ജി ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹ​ജീ​വ​നം സ്‌​നേ​ഹ ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്തി ബേ​ക്ക​ല്‍ ബീ​ച്ച് റി​സോ​ര്‍ട്ടി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര​ത്തി​ന് പു​റ​മെ മൊ​ബൈ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ യൂ​നി​റ്റ് വ​ഴി ജി​ല്ല​യി​ലെ വി​വി​ധ പ്രാ​ഥ​മി​ക-​സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൈ​ക്കോ​തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി, സ്‌​പെ​ഷ്യ​ല്‍ എ​ജു​ക്കേ​ഷ​ന്‍, ഫി​സി​യോ​തെ​റാ​പ്പി സേ​വ​ന​ങ്ങ​ളും ന​ല്‍കു​ന്നു​ണ്ട്. സൈ​ക്കോ​ള​ജി​സ്റ്റ്, ഡെ​ന്റ​ല്‍ സ​ര്‍ജ​ന്‍, പീ​ഡി​യാ​ട്രീ​ഷ്യ​ന്‍, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, സ്‌​പെ​ഷ്യ​ല്‍ എ​ജു​ക്കേ​റ്റ​ര്‍ തു​ട​ങ്ങി​യ വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ന്നു. തൊ​ഴി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ (വൊ​ക്കേ​ഷ​ന​ല്‍ ട്രെ​യി​നി​ങ്), കെ​യ​ര്‍ ഹോം/​റെ​സ്‌​പൈ​റ്റ് ഹോം, ​ഹൈ​ഡ്രോ​തെ​റാ​പ്പി യൂ​നി​റ്റി​ന്റെ നി​ര്‍മാ​ണ പൂ​ര്‍ത്തീ​ക​ര​ണം, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റി​ന്റെ സ്ഥി​രം സേ​വ​നം എ​ന്നി​വ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൂ​ടി പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ഭി​ന്ന​ശേ​ഷി-​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​കാ​പ​ര​മാ​യ ഒ​രു പ​ദ്ധ​തി​യാ​യി 'സ​ഹ​ജീ​വ​നം സ്‌​നേ​ഹ​ഗ്രാ​മം' മാ​റും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Coexistence Love Village has become a shade for 643 lives
Next Story