തെങ്ങുകയറ്റക്കാരന് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണം
text_fieldsസംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണ മെഡൽ നേടിയ കുണ്ടന്നൂർ ചുങ്കത്ത് വീട്ടിൽ സി.എഫ്. യേശുദാസ്
എരുമപ്പെട്ടി: തെങ്ങുകയറ്റക്കാരന് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണ മെഡൽ. കുണ്ടന്നൂർ ചുങ്കത്ത് വീട്ടിൽ സി.എഫ്. യേശുദാസാണ് കൊല്ലത്ത് നടന്ന സംസ്ഥാന ഗെയിംസിൽ അത്ലറ്റിക്സ് മത്സരത്തിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയത്.
10,000 മീറ്റർ, 5,000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും 400 മീറ്ററിൽ ഹർഡിൽസിൽ രണ്ടാം സ്ഥാനവുമാണ് യേശുദാസ് കരസ്ഥമാക്കിയത്. പരിശീലനത്തിന് സൗകര്യങ്ങളോ പ്രോത്സാഹനമോ ഇല്ലാതെയാണ് കർഷകൻ കൂടിയായ യേശുദാസ് ഉയരങ്ങൾ കീഴടക്കിയത്. തൃശൂരിനെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കാനായിരുന്നു ആഗ്രഹം. എന്നാൽ, ജില്ലക്ക് അത്ലറ്റിക് ടീമിെൻറ ചുമതലക്കാരനായി സെക്രട്ടറിയില്ലാത്തതിനാൽ കൊല്ലം ജില്ലയെയാണ് പ്രതിനിധാനം ചെയ്തത്.

