Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എൽ.എയോട് മോശമായി പെരുമാറിയ സംഭവം; കലക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി

text_fields
bookmark_border
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിനോട് കലക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി
kasargod
cancel
camera_alt

 കലക്ടർ ഇമ്പശേഖർ

Listen to this Article

കാസർകോട്: കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ചർച്ചക്കെത്തിയ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിനോട് കലക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ കലക്ടർ ഇമ്പശേഖറിനോട് ചീഫ് സെക്രട്ടറി അടിയന്തര വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് എ.കെ.എം. അഷ്റഫും ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങും സർക്കാറിന് നൽകിയ പരാതികളിലാണ് ജില്ല കലക്ടറോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയത്.

കുമ്പള ടോൾ പിരിവിനെതിരെ നടന്ന ജനകീയസമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ കലക്ടർ ഇടപെടുന്നില്ലെന്ന ആക്ഷേപം മഞ്ചേശ്വരം എം.എൽ.എയുടെ നേതൃത്വത്തിൽ സമരനേതാക്കൾ ഉന്നയിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ കലക്ടർ എം.എൽ.എ അടക്കമുള്ളവരെ കലക്ടറുടെ ചേംബറിൽനിന്ന് പുറത്താക്കാനും അറസ്റ്റ് ചെയ്യാനും ഗൺമാനോട് നിർദേശിച്ചുവെന്നാണ് ആരോപണം. പ്രോട്ടോകോൾ പ്രകാരം കലക്ടർക്ക് മുകളിലാണ് നിയമസഭ അംഗം എന്ന മാനദണ്ഡം പോലും മനസ്സിലാക്കാതെ എം.എൽ.എയെ പുറത്താക്കാനും അറസ്റ്റ് ചെയ്യാനും നിർദേശിച്ചത് ചട്ടലംഘനമാണെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Secretary seeks explanation from Collector over misbehavior towards MLA
Next Story