Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോഴിയിറച്ചി വില...

കോഴിയിറച്ചി വില കുതിക്കുന്നു; പെരുന്നാൾ വിപണി ലക്ഷ്യം

text_fields
bookmark_border
കോഴിയിറച്ചി വില കുതിക്കുന്നു; പെരുന്നാൾ വിപണി ലക്ഷ്യം
cancel

കാസർകോട്: പെരുന്നാൾവിപണി ലക്ഷ്യമിട്ട് കോഴിവില കുതിക്കുന്നു. ഇന്ന് ചില്ലറ വിൽപന വില കിലോക്ക് 175 രൂപയാണ്. വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറകച്ചവടക്കാർ പറയുന്നുണ്ട്. നേരത്തെ കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതും ഫാമുടമകൾ ഉൽപാദനം കുറച്ചതും കോഴിക്ഷാമവും വിലക്കയറ്റത്തിനും കാരണമായെന്ന് മൊത്തവിതരണക്കാർ പറയുമായിരുന്നു.

ഇന്ന് ആവശ്യത്തിന് കോഴികൾ ലഭിക്കുമ്പോഴും വില കുതിക്കുകയാണ്. കാസർകോട്, മൊഗ്രാൽപുത്തൂർ, കുമ്പള, മൊഗ്രാൽ, ആരിക്കാടി എന്നിവിടങ്ങളിലൊക്കെ 170 മുതൽ 180 രൂപയാണ് വില. ചിലയിടങ്ങളിൽ കച്ചവടം പിടിക്കാൻ കോഴിക്കട ഉടമകൾ ഫാമുകളിൽനിന്ന് നേരിട്ട് കോഴി ഇറക്കി വില കുറച്ചുനൽകുന്നുണ്ട്. റമദാൻ സീസണിൽ ആവശ്യത്തിന് മത്സ്യങ്ങൾ ലഭിക്കാതെപോയതാണ് കോഴിക്ക് വില കൂട്ടാൻ കാരണമായത്. പെരുന്നാൾ അടുക്കുമ്പോൾ കോഴിവില 200ലെത്തുമെന്ന് കച്ചവടക്കാർ സൂചന നൽകുന്നുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chicken pricesEid Market
News Summary - Chicken prices are soaring; Eid market is the target
Next Story