Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവഗണനയുടെ നിഴലിൽ ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷൻ

text_fields
bookmark_border
അവഗണനയുടെ നിഴലിൽ ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷൻ
cancel
camera_alt

ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ

ചെറുവത്തൂർ: അവഗണനയുടെ നിഴലിൽ ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷൻ. വാട്ടറിങ് സ്‌റ്റേഷൻ എന്ന നിലയിൽനിന്ന് ആദർശ് സ്റ്റേഷനിലേക്ക് ഉയർത്തിയിരുന്നുവെങ്കിലും കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ഇവിടേക്ക്‌ യാത്ര ചെയ്യാൻ നാനാഭാഗത്തുനിന്നും രോഗികളും കൂട്ടിരിപ്പുകാരും കുടുംബാംഗങ്ങളും ചെറുവത്തൂരിലെ റെയിൽവെ സ്‌റ്റേഷനിൽ എത്തുമായിരുന്നു. ചികിത്സചെലവ് വഹിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് സർക്കാർ ആശുപത്രിയായ വെൻലോക്കിലെ ചികിത്സ വലിയൊരു ആശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ രോഗികളും ബന്ധുക്കളും ചികിത്സക്കായി മംഗളൂരുവിലേക്ക് പോകുന്നത് പതിവായിരുന്നു. അങ്ങനെ പഴയകാലത്ത് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ ഒരു യാത്രാകേന്ദ്രം മാത്രമായിരുന്നില്ല. ആരോഗ്യപരിചരണത്തിനും ചികിത്സക്കും ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും മംഗളൂരുവുമായി ജനങ്ങളെ ബന്ധിപ്പിച്ചിരുന്ന ഒരു പ്രധാന സാമൂഹിക പാലം കൂടിയായിരുന്നു.

1962 മെയ്‌ രണ്ടിന്‌ ലോക സഭയിൽ നടന്ന ചർച്ചയിൽ പി. കുഞ്ഞൻ ചെറുവത്തൂർ സ്റ്റേഷന്റെ പ്രത്യേകത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്രാസ്–മംഗളൂരു മെയിൽ വെള്ളം നിറയ്ക്കുന്നതിനായി ചെറുവത്തൂരിൽ അഞ്ച് മിനിറ്റ് നിർത്തിയിരുന്നുവെന്നും അന്ന് യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ അനുവദിച്ചിരുന്നില്ലെന്നും ഔദ്യോഗിക ലോക്സഭാ രേഖയിൽ വ്യക്തമാക്കുന്നു. ചെറുവത്തൂർ ഉൾപ്പെടെയുള്ള കാസകോട്‌ ലോകസഭ മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകൾ ആദർശ്‌ സ്‌റ്റേഷനിൽ ഉൾപ്പെടുത്തിയതോടെ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഘട്ടം ആരംഭിച്ചിരുന്നു.

അടിസ്ഥാന സൗകര്യങ്ങൾ, പ്ലാറ്റ്ഫോം വികസനം, യാത്രക്കാരുടെ സൗകര്യങ്ങൾ, കാത്തിരിപ്പ് സൗകര്യങ്ങൾ, പാർക്കിങ്, ശുചിമുറി, കുടിവെള്ളം, വെളിച്ചം തുടങ്ങിയ അടിസ്ഥാന യാത്രാസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ നടപ്പാക്കിയിരുന്നു. എന്നാൽ അന്നത്തെ വികസനത്തിന് ശേഷം അടുത്ത ഘട്ടപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല എന്നതാണ്‌ യാഥാർഥ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cheruvathoor Railway Station Left in the Shadows of Neglect
Next Story