ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന് പുതിയകെട്ടിടം: നടപടി ഊര്‍ജിതമാക്കും -മന്ത്രി കെ.എം. ഷാജി
text_fieldsചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസ് എസ്.എസ്.കെ കെട്ടിടം
കാസർകോട്: ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിന്റെ ഫിറ്റ്‌നസ് പരിശോധിച്ച് പുതിയകെട്ടിടം അനുവദിക്കുന്നതിനുള്ള നടപടി ഊര്‍ജിതമാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇതിനായി അടുത്ത ബജറ്റില്‍ തുക വകയിരുത്താമെന്നും മന്ത്രി ഉറപ്പുനല്‍കി.
ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസില്‍ പുതുതായി നിര്‍മിച്ച എസ്.എസ്.കെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടം അനുവദിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി എം.എല്‍.എക്ക് നല്‍കണമെന്നും മന്ത്രി നിർദേശിച്ചു.
കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചര്‍ക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ജസ്‌ന മനാഫ്, പി.ബി. ഷഫീക് തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് മുനീര്‍ പി. ചെര്‍ക്കള സ്വാഗതവും പ്രധാനാധ്യാപിക സി.വി. സുബൈദ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

