ചായ്യോം കണിയാട പുഴയുടെ കരയിടിച്ചൽ രൂക്ഷം
text_fieldsചായ്യോം കണിയാടയിൽ കരയിടിഞ്ഞ് പുഴയിലേക്ക് വീണ നിലയിൽ
നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ചായ്യോം കണിയാട പ്രദേശത്ത് ശക്തമായ കരയിടിച്ചിൽ. കണിയാട താഴത്തെ മാടിന്റെ വടക്കുഭാഗത്തുള്ള ഭൂമിയുടെ വലിയഭാഗം പുഴയിലേക്ക് ഇടിഞ്ഞുവീണു. ഇവിടത്തെ പത്തോളം തെങ്ങുകൾ കടപുഴകി പുഴയിൽ പതിച്ചു.
പുഴയുടെ ആഴംകൂടിയ ഭാഗത്താണ് കരയിടിച്ചിൽ രൂക്ഷമായത്. വേനൽക്കാലത്ത് വെള്ളം കെട്ടിനിന്നതും മാടിൽ മണൽതിട്ട കൂടുതൽ രൂപപ്പെട്ടതുമാണ് കരയിടിച്ചിലിന് കാരണം.
കണിയാട കരാംകോടു മുതൽ കരഭിത്തിയില്ലാത്തതിനാൽ കരമുഴുവൻ പുഴയെടുക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പ്രദേശത്ത് കരഭിത്തി നിർമിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് ആവശ്യം.

