ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്
text_fieldsകാസർകോട്: കേരള പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള സംരക്ഷിത സ്മാരകമായ കാസര്‍കോട് ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പവകാശം ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് മൂന്നു വര്‍ഷത്തേക്ക് കേരള പുരാവസ്തുവകുപ്പ് കൈമാറും.
ധാരണപത്രം ഒപ്പുവെക്കുന്നതിന് പുരാവസ്തുവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. കോട്ടയില്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന രീതിയില്‍ വികസിപ്പിക്കുന്നതിനാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് കൈമാറുന്നത്.
കോട്ടയുടെ ഉടമസ്ഥാവകാശം സംസ്ഥാന പുരാവസ്തു വകുപ്പില്‍തന്നെ നിക്ഷിപ്തമാക്കി നിലവിലെ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി കോട്ട നടത്തിപ്പ് അവകാശം കൈമാറുന്നതിന് പുരാവസ്തു ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതിനല്‍കി. ഡി.ടി.പി.സിയുമായി ധാരണപത്രം ഒപ്പുവെക്കുന്നതിന് സംസ്ഥാന പുരാവസ്തു ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
