മാലമോഷണം; പ്രതിയെ പിടികൂടി ബദിയടുക്ക പൊലീസ്
text_fieldsബി.എ. നൗഷാദ്, ശംസുദ്ദീൻ
കാസർകോട്: ഫെബ്രുവരി 11ന് ബദിയടുക്കയിലെ നീർച്ചാലിൽ ആയുർവേദ മെഡിക്കൽ സ്റ്റോറിലെ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതികളെ സമർഥമായി പിടികൂടി ബദിയഡുക്ക പൊലീസ്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കർണാടക പുത്തൂർ സ്വദേശികളായ ബി.എ. നൗഷാദ് (37), ശംസുദ്ദീൻ അഷ്കറലി (25) എന്നിവരാണ് പിടിയിലായത്.
ഒരാളെ പുത്തൂരിലെ താമസസ്ഥലത്തുനിന്നും മറ്റൊരാളെ ബംഗളൂരുവിൽനിന്നുമാണ് പിടികൂടിയത്. ഇവർ കേരളത്തിലും കർണാടകയിലുമായി വിവിധ കേസുകളിൽ പ്രതികളാണ്. കർണാടകയിൽ ബെള്ളാരി പൊലീസ് സ്റ്റേഷനിൽ സമാന കേസിലും നൗഷാദ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിലും ശംസുദ്ദീൻ കർണാടകയിൽ പീഡനക്കേസിലും ഉൾപ്പെടെ പ്രതിയാണ്.
പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ബദിയടുക്ക സബ് ഇൻസ്പെക്ടർ കെ.കെ. നിഖിൽ, എ.എസ്.ഐ മുഹമ്മദ്, പ്രസാദ്, ഗോകുൽ, ആരിഫ്, ശ്രീനേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

