കേന്ദ്രവാഴ്സിറ്റി മെഡിക്കൽ കോളജ് പരിഗണനയിൽ -വി.സി
text_fields‘സ്മാർട്ട് പെരിയ’യുടെ ആഭിമുഖ്യത്തിൽ നടന്ന ആരോഗ്യ സംവാദത്തിൽ വൈസ് ചാൻസലർ
പ്രഫ. വെങ്കിടേശ്വർലു സംസാരിക്കുന്നു
കാസർകോട്: കേന്ദ്ര സർവകലാശാലക്ക് കീഴിലെ കേന്ദ്ര മെഡിക്കൽ കോളജ് പരിഗണനയിലുള്ള വിഷയമാണെന്ന് വൈസ് ചാൻസലർ പ്രഫ. വെങ്കിടേശ്വർലു. ‘സ്മാർട്ട് പെരിയ’യുടെ ആഭിമുഖ്യത്തിൽ നടന്ന ആരോഗ്യ സംവാദത്തിൽ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിന് സംസ്ഥാന സർക്കാർ അനുവദിച്ച 50 ഏക്കർ ഭൂമിയുണ്ട്. അവിടെ മെഡിക്കൽ കോളജ് തുടങ്ങാൻ വാഴ്സിറ്റിക്ക് സ്വന്തം തീരുമാനത്തിൽ കഴിയില്ല. നയപരമായ തീരുമാനവും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മാനവശേഷി മന്ത്രാലയത്തിന്റെയും അനുമതി ആവശ്യമാണ് -അദ്ദേഹം പറഞ്ഞു. കേന്ദ്രസർവകലാശാലയിലെ കോഴ്സുകളെക്കുറിച്ചും സാധ്യതകളെ കുറിച്ചും അദ്ദേഹം വിവരിച്ചു.
സ്മാർട്ട് പെരിയ പ്രസിഡൻറ് വി. കുമാരൻ അധ്യക്ഷത വഹിച്ചു. പുല്ലൂർപെരിയ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. സർവകലാശാല രജിസ്ട്രാർ ഡോ. വി. മുരളീധരൻ നമ്പ്യാർ, പ്രഫ. രാജേന്ദ്രൻ പിലാങ്കട്ട എന്നിവർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ‘മാധ്യമം’ ചീഫ് റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരം ജില്ലയുടെ ആരോഗ്യമേഖലയുടെ വസ്തുതാ റിപ്പോർട്ട് അവതരിപ്പിച്ചു. എ. ബാലകൃഷ്ണൻ ആലക്കോട്, പി. ചന്ദ്രദാസ് എന്നിവർ സംസാരിച്ചു. ഗോപി കാരക്കോട്ട് സ്വാഗതവും പി. ഗൗരി നന്ദിയും പറഞ്ഞു. മധു ബേഡകത്തിന്റെ ‘മരണമൊഴി’ഏകപാത്ര നാടകവും അരങ്ങിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

