മയക്കുമരുന്നുമായി പിടിയിൽ
text_fieldsറിസ് വാൻ
ചെറുവത്തൂർ: ഓപറേഷൻ ക്ലീൻ ശക്തമാക്കി മയക്കുമരുന്നുമായി ചന്തേരയിൽ ഒരാൾ പിടിയിൽ. മാടായി സ്വദേശി റിസ്വാനാണ് ചന്തേര പൊലീസിന്റെ പിടിയിലായത്.ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് റിസ്വാൻ അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ.പി. എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഓപറേഷൻ ക്ലീൻ കാസർകോട്.
ചന്തേര എസ്.ഐ ശ്രീദാസും സംഘവുമാണ് 4.9 ഗ്രാം എം.ഡി.എം. എയുമായി മാടായി എരിപ്രം സ്വദേശിയായ റിസ്വാനെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ എ.എസ്.ഐ ലക്ഷ്മണൻ, ഉദ്യോഗസ്ഥരായ ദിലീഷ്, സുധീഷ്, ഡ്രൈവർ ഹരീഷ് എന്നിവരും ഉണ്ടായിരുന്നു . കാസർകോട് ജില്ലയിൽ കഴിഞ്ഞ മാസം 335 കേസുകൾ ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് സബ്ഡിവിഷനിൽ മാത്രം കഴിഞ്ഞ മാസം മയക്കുമരുന്ന് വിൽപന ചെയ്യുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരുമായ ആളുകൾ ക്കെതിരെ 105 കേസുകൾ ഇതിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തു.

