കന്നുകാലികൾ റോഡിൽ അലയുന്നു
text_fieldsറോഡ് കടക്കാൻ വഴിയില്ലാതെ ദേശീയപാത സർവിസ് റോഡിൽ കുടുങ്ങിയ കന്നുകാലികൾ
മൊഗ്രാൽ: വെള്ളക്കെട്ടിൽ കുടുങ്ങി ദേശീയപാത നിർമാണം നടക്കവെ കന്നുകാലികൾക്കുപോലും റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കാതെ നിർമാണക്കമ്പനി അധികൃതർ.
ദേശീയപാതയിൽ കന്നുകാലികൾ കടന്നാൽ പെട്ടുപോയതുതന്നെ. റോഡ് മുറിച്ചുകടക്കാൻ വഴിയില്ലാതെ തലങ്ങും വിലങ്ങും സർവിസ് റോഡിലൂടെ ഓടുകയാണ് കന്നുകാലികൾ. എപ്പോഴാണ് കന്നുകാലികളുടെമേൽ വാഹനമിടിക്കുക എന്ന ആശങ്കയിലാണ് മൊഗ്രാലിലെ ക്ഷീരകർഷകർ.
ഈവിഷയം നേരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും യു.എൽ.സി.സി അധികൃതരെയും കണ്ട് നിവേദനം നൽകിയിരിന്നു. എന്നാൽ, ഇത് പരിഗണിക്കാതെയാണ് ദേശീയപാത നിർമാണം.
ദേശീയപാതയിൽനിന്ന് കെ.കെ പുറത്തേക്കുള്ള റോഡിന് കുറുകെ ‘കേറ്റിൽ റോഡ്’ സംവിധാനം ഒരുക്കണമെന്നായിരുന്നു ക്ഷീരകർഷകരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

