Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് പരിശോധനക്ക് എത്തുന്നവർക്ക് പണവും ചിക്കൻ ബിരിയാണിയും

text_fields
bookmark_border
കോവിഡ് പരിശോധനക്ക് എത്തുന്നവർക്ക് പണവും ചിക്കൻ ബിരിയാണിയും
cancel

നീലേശ്വരം: ടി.പി.ആർ തിരിച്ചുള്ള കാറ്റഗറിയിൽ അഞ്ച് ആഴ്​ചയായി ഡി കാറ്റഗറിയിൽ തുടരുന്ന നീലേശ്വരത്തെ അതിൽനിന്നും മാറ്റം വരുത്താൻ സംയുക്ത മെഗാ കോവിഡ് പരിശോധന ക്യാമ്പ് ആഗസ്​റ്റ്​ രണ്ടിന് നീലേശ്വരം വ്യാപാരഭവനിൽ 10 മണിമുതൽ രണ്ടുമണിവരെ നടക്കും.

ക്യാമ്പിൽ വ്യത്യസ്​തമായ പരിപാടികളുമായി നീലേശ്വരം മർച്ചൻറ്​സ് യൂത്ത് വിങ്. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ ഭാഗ്യശാലികൾക്ക് അഞ്ചുപേർക്ക്​ 1000 രൂപയും അഞ്ചുപേർക്ക്​ ചിക്കൻ ബിരിയാണിയും അഞ്ചുപേർക്ക്​ ചിക്കൻ ബർഗർ എന്നിവയുമാണ് നൽകുന്നത്.

അടുത്തിടെ ടെസ്​റ്റ്​ ചെയ്​തവർക്കും വാക്​സിൻ ഒന്ന്​, രണ്ട്​ ഡോസ് എടുത്തവർക്കും ക്യാമ്പിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. സമ്മാനം നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്കു മാത്രമായിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cash and chicken biryani for those who come to covid check
Next Story