Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയൽഭൂമി നികത്തൽ; അഞ്ചുപേർക്കെതിരെ കേസെടുത്തു

text_fields
bookmark_border
വില്ലേജ് ഓഫിസറുടെ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്
POCSO Case
cancel

കാഞ്ഞങ്ങാട്: കള്ളാർ വില്ലേജ് ഓഫിസിന് കീഴിൽ വയൽഭൂമി നികയത്തിയ അഞ്ചുപേർക്കെതിരെ വില്ലേജ് ഓഫിസറുടെ പരാതിയിൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തു. കള്ളാർ വണ്ണാത്തിക്കാനം കുരിശുപള്ളിക്ക് സമീപം നടന്ന വയൽ നികത്തലിൽ കള്ളാർ വില്ലേജ് ഓഫിസർ എം. സുമേഷ് കുമാറിന്റെ പരാതിയിലാണ് രാജപുരം പൊലീസ് കേസെടുത്തത്. 2025 സെപ്റ്റംബർ മുതൽ 2026 മേയ് 30 വരെ നടന്ന വയൽ നികത്തലിൽ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നടപടി.

നിലം നികത്തി കവുങ്ങ് നട്ട് ഭൂമി പരിവർത്തനം നടത്തിയെന്ന പരാതിയിൽ രാജപുരം ആല പ്പാട്ട് വീട്ടിൽ ജിബിൻ ജോസിനെതിരെ നെൽത്തട തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം കേസെടുത്തു.

0.17 ചതുരശ്രമീറ്റർ സ്ഥലം നികത്തി കവുങ്ങ് നട്ടതിന് വണ്ണാത്തിക്കാനം നൂഞ്ഞിയിലെ കണ്ണോത്ത് രാജീവ്, വണ്ണാത്തിക്കാനത്ത് ചതുരശ്രമീറ്റർ സ്ഥലം മണ്ണിട്ട് നികത്തി കവുങ്ങ് നട്ടതിന് വണ്ണാത്തിക്കാനത്തെ സജി മാത്യുവിനെതിരെയും വണ്ണാ ത്തിക്കാനം കുരിശുപള്ളിക്ക് സമീപം സ്ഥലം മണ്ണിട്ട് നികത്തി ചാലുകീറിയതിന് കള്ളാർ ഒക്ലാവിലെ എം.കെ. നൗഷാദിനെതിരെയും വണ്ണാത്തിക്കാനത്ത് 0.3116 ഹെക്‌ടർ ഭൂമി മണ്ണിട്ടുനികത്തി കവുങ്ങ് നട്ടതിന് കള്ളാർ ഒക്ലാവിലെ നിഷാന നൗഷാദിനെതിരെയുമാണ് കേസ്. വയൽനികത്തലിനെതിരെ റവന്യൂ അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Case registered against five people for clearing farmland
Next Story