Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജ്വല്ലറി ഉടമയിൽനിന്ന് 93 ലക്ഷം രൂപ തട്ടി; രണ്ടുപേർക്കെതിരെ കേസ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഒരു കോടി രൂപയിലധികം വിലവരുന്ന സ്വർണം ഉണ്ടെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഡോക്ടർ അടക്കം രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഡോ. മുഹമ്മദ് സഹീർ, അബ്ദുല്ല എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കുമ്പളയിലെ യെസ് ഗോൾഡ് ഉടമ കോയിപ്പാടി റഹ്മത്ത് നഗറിലെ യൂസഫ് കോട്ടയുടെ (44) പരാതിയിലാണ് കേസെടുത്തത്. പഴയ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നയാളാണ് പരാതിക്കാരൻ. കഴിഞ്ഞ മെയ് 17ന് പഴയ സ്വർണം നൽകാനുണ്ടെന്ന് പറഞ്ഞ് 93 ലക്ഷം വാങ്ങി ആഭരണം നൽകിയില്ലെന്നും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുന്നതായുമാണ് പരാതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

