Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറുനില മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് കേന്ദ്രത്തിന്റെ റാക്ക്‌ തകർന്നു

text_fields
bookmark_border
ആറുനില മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ്   കേന്ദ്രത്തിന്റെ റാക്ക്‌ തകർന്നു
cancel

കണ്ണൂർ: കോർപറേഷന്റെ അനാസ്ഥയെത്തുടർന്ന്‌ ദീര്‍ഘകാലം അടച്ചിട്ടശേഷം തുറന്ന ജവഹര്‍ സ്റ്റേഡിയത്തിന് സമീപത്തെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് കേന്ദ്രത്തിന്റെ റാക്ക് തകര്‍ന്നു. ആറുനിലയിലുള്ള കേന്ദ്രത്തിന്റെ മൂന്നാംനിലയിലെ റാക്കാണ് തകര്‍ന്നത്. തകര്‍ന്ന റാക്ക് ഇരുമ്പ് പൈപ്പുകളില്‍ത്തട്ടി തൂണിൽ തങ്ങിയ നിലയിലാണ്‌. റാക്കില്‍ കാറുകളൊന്നും പാര്‍ക്ക് ചെയ്യാതിരുന്നതിനാല്‍ അപകടം ഒഴിവായി.

കാര്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നവര്‍ക്ക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. മൾട്ടി ലെവൽ പാർക്കിങ്ങായതിനാൽ ചെയിൻ പൊട്ടിയാൽ വലിയ അപകടമാണ് ഉണ്ടാകുക. മാസങ്ങളോളം പൂട്ടിയിട്ട പാർക്കിങ്‌ കേന്ദ്രത്തിന്റെ ചെയിനെല്ലാം തുരുമ്പെടുത്തു. പരിപാലനമില്ലാത്തതിനാൽ മഴനനഞ്ഞ്‌ മേൽക്കൂരയും നശിച്ചു.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.4 കോടി രൂപ ചെലവിലാണ് കോര്‍പറേഷന്‍ ജവഹര്‍ സ്റ്റേഡിയത്തിന് സമീപത്തും ബാങ്ക് റോഡ് പീതാംബര പാർക്കിലും മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിച്ചത്. ഇതില്‍ പീതാംബര പാർക്കിലെ കാര്‍പാര്‍ക്കിങ് കേന്ദ്രം നിര്‍മാണം പൂർത്തിയായിട്ടും ഇതുവരെ തുറന്നിട്ടില്ല. അഴിമതിയിലും ക്രമക്കേടിലും നിരന്തരം വിവാദത്തിലായ സ്‌റ്റേഡിയത്തിനു സമീപത്തെ കാർ പാർക്കിങ്‌ കേന്ദ്രം തദ്ദേശ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ തുറന്നത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതും അടച്ചു.

കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കേന്ദ്രം നോക്കുകുത്തിയാക്കുന്നതില്‍ പ്രതിഷേധം കടുത്തതോടെ വീണ്ടും തുറക്കാന്‍ കോര്‍പറേഷന്‍ ഭരണസമിതി നിര്‍ബന്ധിതരായി. തുറന്നെങ്കിലും കുറച്ച് വാഹനങ്ങള്‍ മാത്രമേ പാര്‍ക്കിങിനായി എത്തിയുള്ളൂ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഒരേ സമയം 124 കാറുകള്‍ പാര്‍ക്ക്ചെയ്യാന്‍ കഴിയുമെന്നാണ്‌ അവകാശവാദം. എന്നാല്‍ സുരക്ഷാഭീതിയുള്ളതിനാൽ ആളുകൾ കാര്‍പാര്‍ക്കിങ് കേന്ദ്രത്തെ ഉപേക്ഷിച്ച മട്ടാണ്. റെയില്‍വേ സ്‌റ്റേഷന് സമീപത്തായിട്ടും ദീര്‍ഘനേരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടവര്‍ ഭയം കാരണം പാര്‍ക്കിങ് കേന്ദ്രത്തെ ഉപയോഗിക്കുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car parking center rack collapsed
Next Story