ജില്ലയിൽ അഞ്ചിടത്ത് ഇന്ന് ഉപതെരഞ്ഞെടുപ്പ്
text_fieldsകാസർകോട്: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച് വാർഡുകളിൽ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായി.
കാഞ്ഞങ്ങാട് നഗരസഭ 11ാം വാര്‍ഡ് തോയമ്മല്‍, കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആടകം, പള്ളിക്കര പഞ്ചായത്ത് 19ാം വാര്‍ഡ് പള്ളിപ്പുഴ, ബദിയടുക്ക പഞ്ചായത്ത് 14ാം വാര്‍ഡ് പട്ടാജെ, കുമ്പള പഞ്ചായത്ത് 14ാം വാര്‍ഡ് പെര്‍വാഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. കാഞ്ഞങ്ങാട് നഗരസഭയില്‍ 1198 വോട്ടര്‍മാരാണ് വിധി നിർണയിക്കുക. കുമ്പളയിൽ 1826, ബദിയഡുക്ക പഞ്ചായത്തില്‍ 1275, പള്ളിക്കര പഞ്ചായത്തില്‍ 1886, കള്ളാര്‍ പഞ്ചായത്തില്‍ 1178 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. കാഞ്ഞങ്ങാട് നഗരസഭ, ബദിയഡുക്ക പഞ്ചായത്ത്, പള്ളിക്കര പഞ്ചായത്ത്, കള്ളാര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ മൂന്ന് സ്ഥാനാർഥികളും കുമ്പള പഞ്ചായത്തില്‍ അഞ്ച് സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂലൈ 22ന് രാവിലെ 10ന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

