Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightത​ക​ർ​ന്ന റോ​ഡു​ക​ൾ;...

ത​ക​ർ​ന്ന റോ​ഡു​ക​ൾ; പ്ര​തി​ഷേ​ധ വ​ഴി​യി​ൽ നാ​ട്ടു​കാ​ർ

text_fields
bookmark_border
ത​ക​ർ​ന്ന റോ​ഡു​ക​ൾ; പ്ര​തി​ഷേ​ധ വ​ഴി​യി​ൽ നാ​ട്ടു​കാ​ർ
cancel
camera_alt

മൊ​ഗ്രാ​ൽ പു​ത്തൂ​ർ ക​ട​വ​ത്ത് കോ​ട്ട​ക്കു​ന്ന് റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ യോ​ഗം

മൊ​ഗ്രാ​ൽ പു​ത്തൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ട​വ​ത്ത്-​കോ​ട്ട​ക്കു​ന്ന് റോ​ഡി​ന്റെ ദു​ര​വ​സ്ഥ​ക്ക് അ​റു​തി​വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​ക്കു​ന്ന് നി​വാ​സി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. കാ​ല​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ദു​രി​ത​യാ​ത്ര​ക്ക് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് നാ​ട്ടു​കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ബ​ഹു​ജ​ന ക​ൺ​വെ​ൻ​ഷ​നി​ൽ റോ​ഡ് ഉ​പ​രോ​ധം, തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കാ​യി ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ്ര​തി​ഷേ​ധ​പ്പ​ന്ത​ൽ ഉ​ദ്ഘാ​ട​ന​വും പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും ന​ട​ക്കും.

മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഈ ​റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​പോ​ലും ദു​ഷ്ക​ര​മാ​യ ഈ ​പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ​ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ത്യ​ക്ഷ​സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ കോ​ട്ട​ക്കു​ന്ന് നി​വാ​സി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

റോ​ഡ് നി​ർ​മാ​ണം ഇ​ഴ​യു​ന്നു: വോ​ട്ട് ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ഒ​രു​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ൾ

മു​ട്ട​ത്തൊ​ടി: എ​സ്.​പി ന​ഗ​ർ-​ഹി​ദാ​യ​ത്ത് ന​ഗ​ർ കോ​പ്പ പ്ര​ദേ​ശ​ത്തെ റോ​ഡ് നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തു​മൂ​ലം നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. റോ​ഡി​ൽ ജി.​എ​സ്.​പി ഇ​ട്ട​തി​നു​ശേ​ഷം പ​ണി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച ക​രാ​റു​കാ​ര​ന്റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​നാ​സ്ഥ​കാ​ര​ണം പ്ര​ദേ​ശം മു​ഴു​വ​ൻ സി​മ​ന്റ് പൊ​ടി​യി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.സ്കൂ​ളു​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ കാ​ര​ണം കു​ട്ടി​ക​ൾ​ക്ക് ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ക​ണ്ണി​ന് അ​ണു​ബാ​ധ​യും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ ശ്വാ​സം വി​ടാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

അ​ന്ത​രീ​ക്ഷ​ത്തി​ലെ പൊ​ടി​കാ​ര​ണം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. റോ​ഡ് പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​ക, ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ക, അ​സു​ഖം ബാ​ധി​ച്ച​വ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് നാ​ട്ടു​കാ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ​സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ടാ​റി​ന്റെ പ​ണി ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ വോ​ട്ട് ബ​ഹി​ഷ്ക​ര​ണ​ത്തി​നും ത​യാ​റെ​ടു​ക്ക​യാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Protestsbroken roadKerala Assembly Election 2026
News Summary - Broken roads; locals on protest trail
Next Story