ബ്രിട്ടീഷ് ബംഗ്ലാവ് ഇനി പെരിയ റസ്റ്റ് ഹൗസ്
text_fieldsപെരിയ റസ്റ്റ് ഹൗസ്
പെരിയ: പെരിയയിൽ സർക്കാർ ആശുപത്രിയോട് ചേർന്നുണ്ടായിരുന്ന ബ്രിട്ടീഷ് ബംഗ്ലാവ് ഇനി പെരിയ റെസ്റ്റ് ഹൗസ്. വർഷങ്ങളായി കാടുമൂടിക്കിടക്കുകയായിരുന്ന കെട്ടിടം ബ്രിട്ടീഷുകാർ പണികഴിപ്പിച്ചതായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഈ കെട്ടിടമാണ് മൂന്നു കോടി രൂപ ചെലവിൽ പുതിയ റസ്റ്റ് ഹൗസ് ആയി പുനഃർ നിർമിച്ചത്.
എൻ.എച്ച് 66 പെരിയ ജംങ്ഷനിൽനിന്ന് 50 മീറ്റർ അകലത്തിൽ പെരിയ-ഒടയംചാൽ റോഡിനോട് ചേർന്ന സ്ഥലത്താണ് 9370 ചതുരശ്ര അടി വിസ്ത്രീർണത്തിൽ രണ്ട് നിലകളിലായി ആധുനിക രീതിയിൽ നിർമിച്ച റസ്റ്റ്ഹൗസ്. കെട്ടിടത്തിൽ വി.ഐ.പി സ്യൂട്ട് റൂം, ശീതികരിച്ചതും അല്ലാത്തതുമായ മുറികൾ, ലോബി, റിസപ്ഷൻ, ഡൈനിങ്, കിച്ചൻ, കോൺഫെറൻസ് ഹാൾ, കെയർടേക്കർ മുറി, മറ്റു അനുബന്ധ സൗകര്യങ്ങളോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്.
പുതുതായി പണിത ഈ റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിക്കും. പരിപാടിയോടൊപ്പം 10 കോടി രൂപ ചെലവിൽ അഭിവൃദ്ധിപ്പെടുത്തിയ പെരിയ-ഒടയംചാൽ റോഡിെന്റ ഉദ്ഘാടനവും നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

