Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅഴിത്തലയിൽ വള്ളം...

അഴിത്തലയിൽ വള്ളം അപകടത്തില്‍പെട്ടു; സമയോചിത ഇടപെടലിൽ ദുരന്തം ഒഴിവായി

text_fields
bookmark_border
അഴിത്തലയിൽ വള്ളം അപകടത്തില്‍പെട്ടു; സമയോചിത ഇടപെടലിൽ ദുരന്തം ഒഴിവായി
cancel
camera_alt

അഴിത്തല പുലിമുട്ടിനുസമീപം അപകടത്തിൽപെട്ട വള്ളം

നീലേശ്വരം: ശക്​തമായ കടല്‍ക്ഷോഭത്തില്‍പെട്ട്, മത്സ്യബന്ധനത്തിന് പോയ യന്ത്രവത്​കൃത വള്ളം തൈക്കടപ്പുറം അഴിത്തല അഴിമുഖത്ത് പുലിമുട്ടിനു സമീപം അപകടത്തിൽപെട്ടു.മഗ്​ദലനമറിയം എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. തൊഴിലാളികളുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവായി. ശക്​തമായ തിരമാലയിൽപെട്ടാണ്‌ വള്ളം അപകടത്തിൽപെട്ടത്.

തുടർന്ന്‌ മറ്റൊരു യന്ത്രവത്​കൃത തോണിയുടെ സഹായത്തോടെ, അപകടത്തില്‍പെട്ട തോണി ചെറുവത്തൂർ ഓരിയിലേക്കെത്തിച്ച് കരക്കുകയറ്റി. ചെറുവത്തൂര്‍ കാവുംചിറ ഹാര്‍ബര്‍ മന്ത്യത്തൊഴിലാളി സോനുവി​െൻറ ഉടമസ്ഥതയിലുള്ളതാണ് മഗ്​ദലനമറിയം എന്ന യന്ത്രവത്​കൃത വള്ളം. വള്ളത്തില്‍ അലക്‌സാണ്ടര്‍, ജോണി, വര്‍ഗീസ്, തദ്ദേഷ്, സ്​റ്റീഫന്‍ എന്നീ അഞ്ച്​ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഏകദേശം ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wreckedboatazheethala
News Summary - boat was wrecked
Next Story