Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല പഞ്ചായത്തിൽ...

ജില്ല പഞ്ചായത്തിൽ ബി.ജെ.പി നിർണായക ശക്തിയാകും -കെ.എസ്.ശ്രീകാന്ത്

text_fields
bookmark_border
ജില്ല പഞ്ചായത്തിൽ ബി.ജെ.പി നിർണായക ശക്തിയാകും -കെ.എസ്.ശ്രീകാന്ത്
cancel
camera_alt

കെ.എസ്. ശ്രീ​കാ​ന്ത് (ബി.ജെ.പി)

ചോദ്യം: ഈ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിൽ ബി.ജെ.പി എന്ത് പ്രതീക്ഷിക്കുന്നു?

ഉത്തരം: തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി ജില്ല പഞ്ചായത്തിലെ നിർണായ ശക്തിയാകും. ഏറ്റവും കൂടുതൽ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ബി.ജെ.പി ജയിക്കും. കേരള രാഷ്ട്രീയം എൻ.ഡി.എക്ക് അനുകൂലമാണ്

ചോദ്യം: നിലവിൽ രണ്ട് സീറ്റാണുണ്ടായിരുന്നത്. അവ പുനർവിഭജനം നടത്തി ബി.ജെ.പിക്ക് ലഭിക്കാതാക്കിയെന്നാണ് പറയുന്നത്, അപ്പോൾ?

ഉത്തരം: അങ്ങനെയുള്ള കുതന്ത്രങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ബി.ജെ.പി ജയിക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ, ജനങ്ങളെ ഒരു വരയിൽ തളച്ചിടാൻ കഴിയില്ല.

ചോദ്യം: കോൺഗ്രസിനെയാണ് കൂടുതൽ ആക്രമിക്കുന്നത്? എന്തുകൊണ്ട്?

ഉത്തരം: കോൺഗ്രസ് ലീഗിന്റെ നീരാളിപ്പിടുത്തത്തിലാണ്. കോൺഗ്രസ് സീറ്റുകൾ മുസ്ലിം ലീഗ് പിടിച്ചെടുക്കുന്നു. ലീഗിന്റെ പിടിവാശിക്കുമുന്നിൽ കോൺഗ്രസ് അടിപതറുന്നു. ഈ അതൃപ്തി ബി.ജെ.പിക്ക് ഗുണമാകും.

ചോദ്യം: ബി.ജെ.പിയിൽ പ്രശ്നങ്ങൾ ഉണ്ടല്ലോ?

ഉത്തരം: ഉണ്ടോ? എന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല.

ചോദ്യം: പാർട്ടി ജില്ല കമ്മിറ്റി ഓഫിസ് പൂട്ടിയ ആളുകളുണ്ടല്ലോ ഇപ്പോഴും. ഇവർ അടങ്ങിയിട്ടില്ലല്ലോ?

ഉത്തരം: ഈ സീറ്റ് വിഭജന കാലത്ത് എന്തെങ്കിലും പ്രശ്നം കേട്ടിട്ടുണ്ടോ? പ്രശ്നങ്ങൾ യു.ഡി.എഫിലും എൽ.ഡി.എഫിലും ഉണ്ടല്ലോ? എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചിട്ടുണ്ട്.

ചോദ്യം: നിലവിലെ പ്രസിഡന്റ് എം.എൽ. അശ്വനി ശ്രീകാന്തിനെ പോലെ ചലനാത്മകമല്ല എന്ന് പറയുന്നു. അവർക്കെതിരെ കന്നട മേഖലയിലും രോഷവുമുണ്ട്. എന്തുപറയുന്നു?

ഉത്തരം: എന്നേക്കാൾ ചലനാത്മകമാണ് നിലവിലെ പ്രസിഡന്റ്. പ്രശ്നങ്ങൾ എല്ലായിടത്തുമുണ്ടാകും അത് പരിഹരിക്കും. അശ്വിനി മികച്ചനിലയിൽ പ്രവർത്തിക്കുന്നു.

ചോദ്യം: മുൻ പ്രസിഡന്റ് രവീശ തന്ത്രിയെ പാർട്ടിവേദിയിലൊന്നും കാണാനില്ല.

ഉത്തരം: പ്രസിഡന്റായിരിക്കെ അദ്ദേഹം സജീവമായിരുന്നു. പാർട്ടി എപ്പോൾ, എവിടെ ആവശ്യപ്പെടുന്നോ അവിടെ അദ്ദേഹത്തിന്റെ സേവനം ലഭ്യമാകും. അദ്ദേഹത്തിന് വേറെയും ഉത്തരവാദിത്തങ്ങളുണ്ട്.

ചോദ്യം: സ്ഥാനാർഥികളിൽ ചെറുപ്പക്കാരില്ല, എന്ന പരാതിയുണ്ട്?

ഉത്തരം: യുവാക്കൾ ധാരാളമുണ്ട്. 35 വയസ്സിനു താഴെ പ്രായമുള്ളവർ. സുനിലും വിജയകുമാറും ചെറുപ്പക്കാർ തന്നെയാണ്.

ചോദ്യം: ശക്തികേന്ദ്രങ്ങളായ ബെള്ളൂരിലും മധൂരിലും വിമതന്മാരുണ്ടല്ലോ?

ഉത്തരം: മധൂരിൽ എവിടെയാണ് വിമതന്മാർ, ബെള്ളൂരിൽ ഒരു പ്രവർത്തകയുണ്ട്. അവർക്കെതിരെ നടപടിയെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election NewsKasargod NewsDistrict PanchayatBJP
News Summary - BJP win district panchayat election - K.S. Sreekanth
Next Story